ഹൃദയസംബന്ധമായ അസുഖങ്ങളേത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി. ആശുപത്രി അധികൃതർ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
അദ്ദേഹത്തെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. കുടുംബാംഗങ്ങളുമായി സംസാരിക്കാനാവുന്നുണ്ട്. അദ്ദേഹം തിരികെ പഴയ ആരോഗ്യാവസ്ഥയിലേക്ക് വരികയാണെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
മാർച്ച് 30നാണ് നെഞ്ചുവേദനയേത്തുടർന്ന് ശ്രീനിവാസനെ ആശുപത്രിയിലെത്തിച്ചത്.
English summary; Significant improvement in the health of actor Srinivasan
You may also like this video;