സിക്കിം പ്രളയത്തില്‍ കാണാതായ 77 പേരെ മരിച്ചതായി കണക്കാക്കുമെന്ന് ചീഫ് സെക്രട്ടറി വി ബി പഥക്. കാണാതായിട്ട് രണ്ടുമാസം പിന്നിട്ടതിനെ തുടര്‍ന്നാണ് നടപടി. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ പ്രകൃതി ദുരന്തങ്ങളില്‍ മരിച്ചവര്‍ക്ക് നല്‍കിവരുന്ന ധനസഹായം ബന്ധുക്കള്‍ക്ക് ലഭിക്കാനാണ് നടപടിയെന്ന് അദ്ദേഹം പറഞ്ഞു.
ഒക്ടോബര്‍ നാലിന് സംസ്ഥാനത്തുണ്ടായ പ്രളയത്തില്‍ 77 പേരെയാണ് കാണാതായത്. രണ്ട് മൃതദേഹങ്ങള്‍ പിന്നീട് കണ്ടെത്തിയെങ്കിലും ഇവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെ നാല് ലക്ഷം, പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള രണ്ട് ലക്ഷവും ഉള്‍പ്പെടെ ആറ് ലക്ഷം രൂപയാണ് പ്രളയത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുക. മരണസര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ ഈ ധനസഹായം ബന്ധുക്കള്‍ക്ക് ലഭിക്കൂ. 46 പേരുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു.
English Summary: Sikkim flash flood: 77 missing people presumed dead, says CS
You may also like this video