സിൽവർ ലൈൻ അർധ അതിവേഗ പാതയെക്കുറിച്ചുള്ള ജനകീയ സംവാദങ്ങൾ കൂടുതൽ സജീവമാക്കാൻ കെ റെയിൽ. ലോകത്തുള്ള ആർക്കും പദ്ധതിയെക്കുറിച്ചുള്ള സംശയങ്ങളും വിശദാംശങ്ങളും അറിയാൻ വ്യാഴാഴ്‌ച ഓൺലൈൻ സംവാദത്തിന് തുടക്കംകുറിക്കും.ജനങ്ങളുടെ സംശയങ്ങൾക്ക് എംഡി വി അജിത്‌കുമാർ, സിസ്‌ട്ര പ്രോജക്ട് ഡയറക്ടർ എം സ്വയംഭൂലിംഗം എന്നിവർ മറുപടി നൽകുമെന്ന് കെ റെയിൽ അറിയിച്ചു.
വൈകിട്ട് നാലുമുതൽ കെ റെയിലിന്റെ ഫെയ്‌സ്‌ബുക്ക്, യൂട്യൂബ് പേജുകളിൽ കമന്റായും janasamaksham02@keralarail.com എന്ന ഇ–- മെയിൽ വഴിയും ചോദ്യങ്ങൾ അയക്കാം. ഒട്ടേറെ ചോദ്യങ്ങൾ നേരത്തേ മെയിൽ വഴിയും ഫെയ്‌സ്‌ബുക് വഴിയും പലരും ഉന്നയിച്ചിരുന്നു. ഇവയ്ക്കുള്ള മറുപടിയും ഓൺലൈൻ ജനസമക്ഷത്തിൽ നൽകും. അന്ധമായ രാഷ്‌ട്രീയ എതിർപ്പില്ലാത്ത എല്ലാവരെയും പദ്ധതിയെക്കുറിച്ച് ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നത്.
പച്ച നുണകൾ പ്രചരിപ്പിച്ച് പദ്ധതിയെ അട്ടിമറിക്കാനുള്ള പ്രതിപക്ഷ, ബിജെപി നീക്കംമൂലം പല കുടുംബങ്ങളും തെറ്റിദ്ധരിക്കപ്പെട്ട സാഹചര്യവുമുണ്ട്.മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കം പങ്കെടുത്ത് വിവിധ ജില്ലകളിൽ ജനസമക്ഷം കെ– റെയിൽ സംവാദ പരിപാടി സംഘടിപ്പിച്ചിരുന്നു. വൻ പ്രതികരണമാണ് ഇവയ്ക്ക് ലഭിച്ചത്.തിരുവനന്തപുരത്ത് കെ റെയിൽ മുൻകൈയെടുത്ത് എതിർവാദം ഉന്നയിക്കുന്നവരെ ക്ഷണിച്ച് ചർച്ച സംഘടിപ്പിച്ചു. ക്ഷണിച്ച പല പ്രമുഖരും ചർച്ചയിൽനിന്ന് ഒളിച്ചോടിയിരുന്നു. പദ്ധതിയുടെ സാമൂഹ്യാഘാത പഠനവും സംയുക്ത സ്ഥലപരിശോധനയും തുടരുന്നുണ്ട്.
English Summary: Silver Line Online Public Relations 23; K Rail to activate public debates
You may also like this video: