Site iconSite icon Janayugom Online

ദീപ്തി മേരി വര്‍ഗീസിനെ സംസ്ഥാന ഭാരവാഹിയാക്കാന്‍ വേണ്ടി സതീശന്‍ തന്നെ ഒതുക്കിയതായി സിമി റോസ്‌ബെല്‍ ജോണ്‍

simisimi

ദിപ്തി മേരി വാര്‍ഗീസിനെ കെപിസിസി ഭാരവാഹിയാക്കാന്‍ വേണ്ടി തന്നെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഒതുക്കിയെന്ന് കോണ്‍ഗ്രസ് പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കപ്പെട്ട സിമി റോസ് ബെല്‍ ജോണ്‍. പ്രതിപക്ഷ നേതാവ് ധിക്കാരത്തോടെയും, ധാര്‍ഷ്ട്യത്തോടെയുമാണ് സംസാരിക്കുന്നതെന്നും അവര്‍ പറഞ്ഞു. സിപിഐ(എം)മായി താന്‍ എന്ത് ഗൂഢാലോചനായാണ് നടത്തിയതെന്ന് വി ഡി സതീശന്‍ തെളിയിക്കണം 

ഒരുപാട് അവസരങ്ങള്‍ നിഷേധിക്കപ്പെട്ടു.കെപിസിസി പ്രസിഡന്റ് നിസ്സഹായവസ്ഥ തന്നോട് പറഞ്ഞിട്ടുണ്ട്. തന്നെ ജില്ലയിലെ ഒരുപാട് നേതാക്കള്‍ പിന്തുണച്ചിട്ടു ദീപ്തി മേരി വര്‍ഗീസിനെ സംസ്ഥാന ഭാരവാഹിയാക്കാന്‍ വി.ഡി. സതീശന്‍ തന്നെ ഒതുക്കിയെന്നും അവര്‍ പറഞ്ഞു. നിരവധിപ്പേര്‍ക്ക് അവസരം നിഷേധിക്കപ്പെടുന്നു. രണ്ടുവര്‍ഷംകൊണ്ട് ഇപ്പോള്‍ ഒരാള്‍ക്ക് നേതാവാകാം. തനിക്കെതിരെ പരാതി കൊടുത്ത നേതാവിന്റെ പേര് കേരളത്തിലെ ജനങ്ങള്‍ അറിയാന്‍ രണ്ടുകൊല്ലത്തോളമേ ആയിട്ടുള്ളൂ. 37 വര്‍ഷം പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ച എന്നെ പുറത്താക്കാന്‍ പരാതി എഴുതിക്കൊടുത്തവരുടെ അര്‍ഹത എന്താണെന്ന് എനിക്ക് അറിയില്ല.

വാദി പ്രതിയായെന്നും സിമി റോസ്‌ബെല്‍ ജോണ്‍ അഭിപ്രായപ്പെട്ടു. എന്റെ അയോഗ്യത എന്താണെന്ന് ചോദിച്ചപ്പോള്‍ വീട്ടിലിരിക്കാന്‍ പറഞ്ഞു. ധിക്കാരത്തോടെയും ധാര്‍ഷ്ട്യത്തോടെയുമാണ് സംസാരിക്കുന്നത്. മൂന്നരപതിറ്റാണ്ടിലധികം പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ച ഒരു സ്ത്രീ പിഎസ്സി. പെന്‍ഷന്‍ വാങ്ങിക്കുന്നത് സഹിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞാല്‍ അദ്ദേഹത്തിന്റെ മനസ് എത്ര ക്രൂരമാണ് എനിക്കൊപ്പം സ്ഥാനങ്ങള്‍ വഹിച്ചവര്‍ ഇന്നും പ്രധാനപദവികളിലാണ്. ഇദ്ദേഹവും എറണാകുളം എംപിയും കൂടെ എനിക്ക് വലിക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

പാര്‍ട്ടി പ്രസിഡന്റിന്റെ അടുത്തുനിന്ന് നീതി കിട്ടിയില്ല. എന്റെയത്രയൊന്നും പ്രവര്‍ത്തനപാരമ്പര്യം പ്രതിപക്ഷ നേതാവിനില്ല. കെ സി വേണുഗോപാല്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ആയിരുന്നപ്പോള്‍ ഏക വനിതാ ജനറല്‍ സെക്രട്ടറിയായിരുന്നു താന്‍. സതീശന്‍ 28 അംഗ ഭാരവാഹിപ്പട്ടികയിലോ ജില്ലാ നേതൃത്വത്തിലോ ഉണ്ടായിരുന്നില്ല.പകവീട്ടുന്നപോലെ ആ ബാച്ചിലുള്ളവരെ എല്ലാം വിസ്മൃതിയിലാക്കുകയാണ് അവര്‍ അഭിപ്രായപ്പെട്ടു

Exit mobile version