Site iconSite icon Janayugom Online

സിന്ധുധ്വജ് ഇനി ഓര്‍മ്മകളിലേക്ക്

SindhudhvajSindhudhvaj

നാവികസേനയുടെ ഭാഗമായി 35 വര്‍ഷം പ്രവര്‍ത്തിച്ച ഐഎൻഎസ് സിന്ധുധ്വജ് ഇനി ഓര്‍മ്മകളിലേക്ക്. ദക്ഷിണേന്ത്യയിലെ ആദ്യത്തെ അന്തർവാഹിനിയായ ഐഎൻഎസ് സിന്ധുധ്വജ് ഡീ കമ്മിഷനുശേഷം അഴീക്കലിലെ സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡിനാണ് (സിൽക്ക്) പൊളിക്കാനുള്ള അനുമതി ലഭിച്ചത്.
1975ൽ സില്‍ക്ക് ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഒരു അന്തര്‍വാഹിനി പൊളിക്കാനായി എത്തിക്കുന്നതെന്നതിനാല്‍ വലിയ നേട്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. 2022 ജൂലൈ 16നാണ് സിന്ധുധ്വജ് ഡീ കമ്മിഷന്‍ ചെയ്തത്. തുടര്‍ന്ന് വിശാഖപട്ടണം തുറമുഖത്തു നിന്നാണ് കപ്പൽ പൊളിക്കാനായി അഴീക്കലിലെ ഷിപ്പ്ബ്രേക്കിങ് യൂണിറ്റ് യാർഡിൽ എത്തിച്ചത്.

ഏപ്രിൽ നാലിന് അന്തർവാഹിനി അഴീക്കലിൽ എത്തിയെങ്കിലും മണൽത്തിട്ട കാരണം കരയ്ക്കടുപ്പിക്കാനായില്ല. എട്ട് ദിവസത്തോളം യാർഡിൽ നിന്ന് മൂന്നു കിലോമീറ്റർ അകലെ കടലിൽ നങ്കൂരമിട്ട അന്തർവാഹിനി സംസ്ഥാന സർക്കാരിന്റെ ഇടപെടലിനൊടുവിലാണ് കരയ്ക്കടുപ്പിച്ചത്.
അന്തർവാഹിനിയായതുകൊണ്ട് പൊളിക്കുന്നതിന് വളരെയേറെ ബുദ്ധിമുട്ടുകളുണ്ട്. എന്നാൽ വർഷങ്ങളായി കപ്പൽ പൊളിക്കുന്നതിലുള്ള പരിചയം ഉപയോഗപ്പെടുത്തി ആറുമാസം കൊണ്ട് പൊളിക്കൽ പൂർത്തിയാക്കാമെന്നാണ് സിൽക്കിന്റെ പ്രതീക്ഷ. സിന്ധുധ്വജിന്റെ വരവോടെ കപ്പല്‍ പൊളിക്കല്‍ വ്യവസായത്തില്‍ സിൽക്ക് കൂടുതല്‍ പ്രശസ്തമാകുമെന്നാണ് വിലയിരുത്തല്‍. 

Eng­lish Sum­ma­ry: Sind­hu Dhwaj to become memories

You may also like this video

Exit mobile version