Site iconSite icon Janayugom Online

സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍; ഇന്ത്യയുടെ പി വി സിന്ധുവിന് കിരീടം

സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ പി വി സിന്ധുവിന് കിരീടം. ഫൈനലില്‍ ചൈനീസ് താരം വാങ് സി യിയെ പൊരുത്തോല്‍പ്പിച്ചാണ് ഇന്ത്യയുടെ പി വി സിന്ധു കിരീടം ചൂടിയത്. സ്‌കോര്‍: 21–9, 11–21, 21–15.

ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം. ആദ്യ ഗെയിം അനായാസം സ്വന്തമാക്കിയ സിന്ധുവിനെ രണ്ടാം ഗെയിമില്‍ ചെനീസ് താരം ഞെട്ടിച്ചു. നിര്‍ണായകമായ മൂന്നാം ഗെയിമില്‍ ശക്തമായ പോരാട്ടത്തിലൂടെ തിരിച്ചടിച്ച സിന്ധു കിരീടം സ്വന്തമാക്കി.

Eng­lish sum­ma­ry; Sin­ga­pore Open Bad­minton; Indi­a’s PV Sind­hu wins the title

You may also like this video;

Exit mobile version