Site iconSite icon Janayugom Online

ലോക പാസ്‍പോർട്ട് റാങ്കിങ്ങിൽ സിംഗപ്പൂര്‍ ഒന്നാമത്; ഇന്ത്യ 80-ാം സ്ഥാനത്ത്

2023 ലെ ഹെൻലി പാസ്‌പോ­ര്‍ട്ട് സൂചികയിൽ 199 രാജ്യങ്ങളുടെ പട്ടികയിൽ 80-ാം സ്ഥാനത്ത് ഇന്ത്യ. ബുധനാഴ്ച പ്ര­സിദ്ധീകരിച്ച സൂചികയിൽ ഇന്ത്യക്കൊപ്പം ആഫ്രിക്കൻ രാജ്യങ്ങളായ ടോഗോ, സെനഗൽ എന്നിവയും ഉൾപ്പെടുന്നു. കഴിഞ്ഞ റാങ്കിങ്ങിൽ ഇന്ത്യ 85-ാം സ്ഥാനത്തായിരുന്നു. ഇന്ത്യൻ പാസ്‌പോ­ര്‍ട്ട് ഉപയോഗിച്ച് ഇനി വിസയില്ലാതെ 57 രാജ്യങ്ങൾ സന്ദർശിക്കാം.
അതേസമയം ലോക പപാസ്‌പോ­ര്‍ട്ട് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം സിംഗപ്പൂരിനാണ്. സിംഗപ്പൂർ പാസ്‌പോ­ര്‍ട്ട് ഉപയോഗിച്ച് വിസയില്ലാതെ 192 സ്ഥലങ്ങളിലേക്ക് ഇനി യാത്ര ചെയ്യാൻ കഴിയും. കഴിഞ്ഞ വർഷം ജപ്പാനായിരുന്നു ഒന്നാം സ്ഥാനത്ത്. എന്നാൽ ഇത്തവണ ജപ്പാൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. യൂറോപ്യൻ രാജ്യങ്ങളായ ജർമ്മനി, ഇറ്റലി, സ്പെയിൻ എന്നിവരാണ് റാങ്കിങ്ങിൽ ര­ണ്ടാം സ്ഥാനം പങ്കിടുന്നത്. ഇവിടങ്ങളിലെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച്‌ 190 രാജ്യങ്ങള്‍ സന്ദര്‍ശിക്കാം.
ഓസ്ട്രിയ, ഫിൻലൻഡ്, ഫ്രാൻസ്, ജപ്പാൻ, ലക്‌സംബര്‍ഗ്, ദക്ഷി­ണ കൊ­റിയ, സ്വീഡൻ എ­ന്നിവയാണ് മൂന്നാം സ്ഥാ­നത്ത്. പാസ്‌പോ­ര്‍ട്ട് ഉപയോഗിച്ച്‌ വിസയില്ലാതെ എത്ര രാജ്യങ്ങളില്‍ പ്രവേശിക്കാം എന്നതും സാമ്പത്തികം ഉള്‍പ്പെടെയുള്ള ഘടകങ്ങളും വിലയിരുത്തിയാണ് പട്ടിക തയാറാക്കുന്നത്.
കഴിഞ്ഞ അഞ്ച് തവണയും ജപ്പാൻ തന്നെയാണ് ആദ്യ സ്ഥാനം നിലനിർത്തിപ്പോന്നത്. ഇത്തവണ ജപ്പാനൊപ്പം മൂന്നാം സ്ഥാനത്ത് ഓസ്ട്രേലിയ, ഫിൻലന്‍ഡ് ഫ്രാൻസ്, ലക്സംബർഗ്, സൗത്ത് കൊറിയ, സ്വീഡൻ എന്നീ രാജ്യങ്ങളാണുള്ളത്. നൂറാം സ്ഥാനം പാകിസ്ഥാനാണ്. യഥാക്രമം 101, 102, 103 റാങ്കുകൾ നേടി സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളാണ് പാസ്‌പോ­ര്‍ട്ട് റാങ്കിങ്ങിൽ ഏറ്റവും പിന്നിലുള്ളത്.

eng­lish summary;Singapore tops world pass­port rank­ing; India is ranked 80th

you may also like this video;

Exit mobile version