എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്കെതിരെ സ്വതന്ത്രനായി മത്സരിച്ച ഭോജ്പൂരി നടനും ഗായകനുമായ പവന്‍സിങ്ങിനെ ബിജെപി പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍റ് ചെയ്തു. പശ്ചിമബംഗാളിലെ അസന്‍സോളില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ശേഷം വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് പവന്‍ സിങ്ങിനെ മാറ്റിയിരുന്നു.
പിന്നാലെ ബീഹാറിലെ കാരാകാട് മണ്ഡലത്തില്‍ മുന്‍ കേന്ദ്രമന്ത്രിയും രാഷ്ട്രീയ ലോക്സമോര്‍ച്ച പ്രസിഡന്റുമായ കശ് വാഹയ്ക്കെതിരെ സ്വതന്ത്രനായി പത്രിക നല്‍കിയിരുന്നു. അസന്‍ സോളില്‍ പവന്‍ സിങ്ങിനെ സ്ഥാനാര്‍ഥിയായതിന് പിന്നാലെ പ്രതിപക്ഷം വലിയ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. പവന്‍ സിങ്ങിന്റെ പാട്ടുകളിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. ഇതിന് പിന്നാലെ അദ്ദേഹത്തെ സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് ബിജെപി മാറ്റി നിര്‍ത്തി.
സ്വതന്ത്രനായി മത്സരിക്കുന്നതിന് മുമ്പ് സ്ഥാനാര്‍ഥിത്വം ആവശ്യപ്പെട്ട് പവന്‍ സിങ് ആര്‍ജെഡിയെ സമീപിച്ചിരുന്നു. എന്നാല്‍, ആവശ്യം ആര്‍ജെഡി തള്ളിയതിന് പിന്നാലെയാണ് പാര്‍ട്ടികളുടെ പിന്തുണയില്ലാതെ മത്സരിക്കാന്‍ തീരുമാനിച്ചത്. നേരത്തെ പവന്‍ സിങ്ങിന്റെ അമ്മയും മണ്ഡലത്തില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചു. അവസാനഘട്ടത്തില്‍ ജൂണ്‍ ഒന്നിനാണ് കാരാകാടില്‍ വോട്ടെടുപ്പ്.
English Summary:
Singer and actor Pavansingh was suspended by the BJP
You may also like this video: