Site iconSite icon Janayugom Online

പുഷ്പയിലൂടെ പ്രശസ്തയായ ഗായിക ഇന്ദ്രവതി ചൗഹാൻ ആദ്യമായി മലയാളത്തിൽ പാടുന്നു

പാൻ ഇന്ത്യൻ ചിത്രം പുഷ്പയിലെ “ഉ ആണ്ടവാ മാവാ.…. ഉ ഊ ആണ്ടവാ മാവാ.….” എന്ന സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ഗാനത്തിലൂടെ പ്രശസ്തയായ ഗായിക ഇന്ദ്രവതി ചൗഹാൻ ആദ്യമായി മലയാളത്തിൽ പാടുന്നു. ട്രിയാനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അനിൽകുമാർ ജി നിർമ്മിച്ച് സുജിത് എസ് നായർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന “അങ്കം അട്ടഹാസം” എന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിനു വേണ്ടിയാണ് ഇന്ദ്രവതി പാടുന്നത്. കഴിഞ്ഞ ദിവസം ഹൈദ്രാബാദ് സ്റ്റുഡിയോയിലായിരുന്നു റിക്കോർഡിംഗ് നടന്നത്.

മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം തിരുവനന്തപുരം പശ്ചാത്തലമാക്കി അവതരിപ്പിക്കുന്ന ആക്ഷൻ പാക്ക്ഡ് ത്രില്ലറാണ്. ഫിനിക്സ് പ്രഭു ഉൾപ്പെടെ മികച്ച ആക്ഷൻ കോറിയോഗ്രാഫർമാർ ചിത്രത്തിൻ്റെ ഭാഗമാകുന്നു. മ്യൂസിക് ഡയറക്ടർ — ശ്രീകുമാർ വാസുദേവ്, ഗാനരചന — ഡസ്റ്റൺ അൽഫോൺസ്, കോ- പ്രൊഡ്യൂസർ- സാമുവൽ മത്തായി (USA), ക്യാമറ — ശിവൻ എസ് സംഗീത്, പ്രൊഡക്ഷൻ കൺട്രോളർ — ഹരി വെഞ്ഞാറമൂട്, പി ആർ ഓ — അജയ് തുണ്ടത്തിൽ.

Exit mobile version