Site iconSite icon Janayugom Online

കേരളത്തിന്റെ സമഗ്ര കാര്‍ഷിക പദ്ധതിക്ക് ചിങ്ങം ഒന്നിന് തുടക്കമാകും

ഓണത്തിന് കേരളത്തിലെ കര്‍ഷകരില്‍ നിന്ന് ഹോര്‍ട്ടികോര്‍പ്പ് പരമാവധി പച്ചക്കറി സംഭരിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. കേരളത്തില്‍ ലഭ്യമാകാത്ത പച്ചക്കറി സംഭരിക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മുന്‍വര്‍ഷങ്ങളിലെപ്പോലെ ഓണച്ചന്തകള്‍ ഇത്തവണയും ഉണ്ടാകും. 

പച്ചക്കറി സംഭരിക്കാന്‍ ഊട്ടി, തേനി എന്നിവിടങ്ങളിലെ ക്ലസ്റ്ററുകളുമായി ധാരണയായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കേരളത്തിനാവശ്യമായ പച്ചക്കറി ഉല്പാദിപ്പിക്കുവാന്‍ ബൃഹദ് പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ആലോചിച്ചിട്ടുള്ളത്. കേരളത്തിനാവശ്യമായ പച്ചക്കറികളും കിഴങ്ങ് വര്‍ഗങ്ങളുമെല്ലാം ഉല്പാദിപ്പിക്കുവാന്‍ നമുക്ക് കഴിയും. സീസണലായല്ല, തുടര്‍ച്ചയായി നടപ്പാക്കുന്ന സമഗ്ര പദ്ധതിക്കാണ് രൂപം നല്‍കിയിട്ടുള്ളത്. ഈ മാസം 17 ന് ചിങ്ങം ഒന്നിന് സമഗ്ര കാര്‍ഷിക പദ്ധതിക്ക് ഔദ്യോഗികമായി തുടക്കം കുറിക്കും. കാബ്കോയുടെ പ്രവര്‍ത്തനോദ്ഘാടനവും അന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

Eng­lish Sum­ma­ry: Sing­ham 1 will be the begin­ning of Ker­ala’s com­pre­hen­sive agri­cul­ture plan

You may also like this video

Exit mobile version