98-ാമത് അക്കാദമി അവാർഡുകൾക്കുള്ള (ഓസ്കാർ 2026) നാമനിർദ്ദേശങ്ങൾ പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന പട്ടിക ജനുവരി 22നാണ് പുറത്തുവിട്ടത്. എന്നാൽ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ പ്രഖ്യാപനം നിരാശയാണ് സമ്മാനിച്ചത്. മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ നീരജ് ഘയ്വാന്റെ ‘ഹോംബൗണ്ട്’ അവസാന പട്ടികയിൽ ഇടംപിടിച്ചില്ല. പത്ത് സിനിമകളാണ് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരത്തിനായി മത്സരിക്കുന്നത്. ‘സെന്റിമെന്റൽ വാല്യൂ’, ‘സിന്നേഴ്‌സ്’, ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ എന്നീ സിനിമകൾ വിവിധ വിഭാഗങ്ങളിൽ ആധിപത്യം പുലർത്തി. റയാൻ കൂഗ്ലർ സംവിധാനം ചെയ്ത ‘സിന്നേഴ്സ്’, ആകെ 24 വിഭാഗങ്ങളുള്ളതിൽ 16 എണ്ണത്തിലും നാമനിർദ്ദേശം നേടി റെക്കോർഡ് ഇട്ടു. മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച നടൻ തുടങ്ങി പ്രധാനപ്പെട്ട മിക്ക വിഭാഗങ്ങളിലും ‘സിന്നേഴ്സ്’ ഇടംപിടിച്ചു. മൈക്കൽ ബി ജോർദാൻ ആണ് ചിത്രത്തിലെ നായകൻ.
ഓസ്കാർ 2026: പ്രധാന നാമനിർദ്ദേശങ്ങൾ
മികച്ച ചിത്രം:
ബുഗോണിയ (Bugonia)
എഫ്1 (F1)
ഫ്രാങ്കൻസ്റ്റൈൻ (Frankenstein)
ഹാംനെറ്റ് (Hamnet)
മാർട്ടി സുപ്രീം (Marty Supreme)
വൺ ബാറ്റിൽ ആഫ്റ്റർ അനദർ (One Battle After Another)
ദ സീക്രട്ട് ഏജന്റ് (The Secret Agent)
സെന്റിമെന്റൽ വാല്യൂ (Sentimental Value)
സിന്നേഴ്‌സ് (Sinners)
ട്രെയിൻ ഡ്രീംസ് (Train Dreams)
മികച്ച നടൻ:
ലിയോനാർഡോ ഡികാപ്രിയോ (വൺ ബാറ്റിൽ ആഫ്റ്റർ അനദർ)
തിമോത്തി ഷാലമേ (മാർട്ടി സുപ്രീം)
ഈഥൻ ഹോക്ക് (ബ്ലൂ മൂൺ)
മൈക്കൽ ബി. ജോർദാൻ (സിന്നേഴ്‌സ്)
വാഗ്നർ മൗറ (ദ സീക്രട്ട് ഏജന്റ്)
മികച്ച നടി:
എമ്മ സ്റ്റോൺ (ബുഗോണിയ)
ജെസ്സി ബ Buckley (ഹാംനെറ്റ്)
റോസ് ബൈറൺ (ഇഫ് ഐ ഹാഡ് ലെഗ്‌സ് ഐ വുഡ് കിക്ക് യു)
കേറ്റ് ഹഡ്‌സൺ (സോങ് സങ് ബ്ലൂ)
റെനേറ്റ് റെയിൻസ്വെ (സെന്റിമെന്റൽ വാല്യൂ)
മികച്ച സംവിധായകൻ:
പോൾ തോമസ് ആൻഡേഴ്സൺ (വൺ ബാറ്റിൽ ആഫ്റ്റർ അനദർ)
റയാൻ കൂഗ്ലർ (സിന്നേഴ്‌സ്)
ക്ലോയി ഷാവോ (ഹാംനെറ്റ്)
ജോക്കിം ട്രയർ (സെന്റിമെന്റൽ വാല്യൂ)
ജോഷ് സഫ്ദി (മാർട്ടി സുപ്രീം)
മികച്ച അന്താരാഷ്ട്ര ചിത്രം:
ദ സീക്രട്ട് ഏജന്റ് (ബ്രസീൽ)
ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡന്റ് (ഫ്രാൻസ്)
സെന്റിമെന്റൽ വാല്യൂ (നോർവേ)
സിറാത്ത് (സ്പെയിൻ)
ദ വോയ്‌സ് ഓഫ് ഹിന്ദ് റജബ് (ടുണീഷ്യ)
