എസ്ഐആർ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് 23% ശതമാനം പേര്‍ക്ക് എന്യൂമറേഷന്‍ ഫോം വിതരണം ചെയ്തതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ഡോ. രത്തന്‍ യു ഖേല്‍ക്കര്‍. സംസ്ഥാനത്തുടനീളം ഇന്നലെ വൈകിട്ട് ആറ് മണി വരെ ഏകദേശം 64,45,755 പേർക്കാണ് ഫോം വിതരണം ചെയ്തത്.
ഈ മാസം 25നുള്ളിൽ എസ്ഐഐറിന്റെ ആദ്യഘട്ടമായ എന്യൂമറേഷൻ ഫോം വിതരണം ബിഎല്‍ഒമാർ പൂർത്തീകരിച്ചിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ബിഎല്‍ഒമാരുടെ പ്രകടനം ഇആര്‍ഒമാരും എഇആര്‍ഒമാരും ബിഎല്‍ഒ സൂപ്പർവൈസർമാരും നിരീക്ഷിക്കണമെന്നും ഇത് ജില്ലാ കളക്ടർമാർ ഉറപ്പ് വരുത്തണമെന്നും നിർദേശം നൽകിയിട്ടുണ്ടെന്ന് ഡോ. രത്തൻ യു ഖേൽക്കർ അറിയിച്ചു. 25ന് മുമ്പ് തന്നെ ആദ്യഘട്ടം പൂർത്തീകരിക്കുന്നതിന് പ്രതിസന്ധികളൊന്നുമില്ലെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

