Site iconSite icon Janayugom Online

എസ്ഐആര്‍ നടപടികള്‍ മാനസികസമ്മര്‍ദ്ദത്തിലാക്കി; 40കാരി ആത്മഹത്യ ചെയ്തു, കേന്ദ്ര സര്‍ക്കാര്‍ ഉത്തരവാദികളെന്ന് കുടുംബം

ബംഗാളില്‍ എസ്ഐആര്‍ നടപടികള്‍ ഭയന്ന് യുവതി തീകൊളുത്തി ജീവനൊടുക്കി. 40കാരിയായ മുസ്താര കാട്ടൂൻ കാസിയാണ് ആത്മഹത്യ ചെയ്തത്. എസ്ഐആർ നടപടികളെത്തുടർന്ന് യുവതി മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. 

2022 ലെ വോട്ടർ പട്ടികയിൽ യുവതിയുടെ പേരുണ്ടായിരുന്നു. എന്നാൽ വോട്ടർ പട്ടിക പരിഷ്കരണത്തിൽ തന്റെ പേര് ഒഴിവാക്കപ്പെടുമോ എന്ന് യുവതി ഭയന്നിരുന്നുെവന്നാണ് ബന്ധുകള്‍ പറ‍ഞ്ഞത്. മകളുടെ മരണത്തിൽ കേന്ദ്ര സർക്കാരാണ് ഉത്തരവാദിയെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. എസ്ഐആര്‍ പരിഷ്കരണത്തിന്റെ ആദ്യഘട്ടം ബംഗാളിൽ അവസാനിരിക്കെയാണ് സ്ത്രീയുടെ ആത്മഹത്യ. 

Exit mobile version