Site iconSite icon Janayugom Online

എസ്ഐആർ വോട്ടവകാശം തടയാനുള്ള നീക്കം: ബിനോയ്‌ വിശ്വം

തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ പേരിൽ കേരളത്തിൽ ബിഹാർ മോഡൽ അടിച്ചേൽപ്പിക്കാമെന്നു ആർക്കും വ്യാമോഹം വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം. 65 ലക്ഷം വോട്ടർമാരാണ് ബിഹാറിൽ വോട്ടർ പട്ടികയിൽ നിന്നും ഒറ്റയടിക്ക് പുറത്തായത്. അതിൽ മഹാഭൂരിപക്ഷവും, ദളിത്- ആദിവാസി ന്യൂനപക്ഷ വിഭാഗങ്ങളിൽ പെട്ട പാവപ്പെട്ട മനുഷ്യരാണ്. ബിജെപിക്ക്‌ വോട്ട് ചെയ്യില്ലെന്ന് സംശയമുള്ളവരുടെയെല്ലാം വോട്ടവകാശം നിഷേധിക്കലാണ് ഈ തീവ്ര പരിഷ്കരണത്തിന്റെ ലക്ഷ്യം.

‘രാഷ്ട്രത്തിന്റെ മതം’ അംഗീകരിക്കാത്ത പക്ഷം ന്യൂനപക്ഷങ്ങൾ ഇവിടെ വോട്ടവകാശം പോലും ഇല്ലാത്തവരായി കഴിഞ്ഞുകൂടണമെന്ന് വിചാരധാരയിൽ ഗോൾവാൾക്കർ അനുശാസിക്കുന്നുണ്ട്. അതാണ് ഇപ്പോൾ ആർഎസ്എസ് — ബിജെപിക്ക് വേണ്ടി തെരഞ്ഞെടുപ്പ് കമ്മിഷൻ നടപ്പാക്കാൻ ശ്രമിക്കുന്നത്. മതാടിസ്ഥാനത്തിൽ രാഷ്ട്രത്തെ ഭിന്നിപ്പിക്കലാണ് അവരുടെ ലക്ഷ്യം. ആ നീക്കത്തെ ജനാധിപത്യ- മതനിരപേക്ഷ ബോധമുള്ള എല്ലാ കേരളീയരും ചേർന്ന് പരാജയപ്പെടുത്തുമെന്ന് ബിനോയ് വിശ്വം പറഞ്ഞു.

Exit mobile version