രാജസ്ഥാനിൽ ബിഎൽഒയായി ജോലി ചെയ്യുന്ന അധ്യാപകൻ സമ്മര്‍ദം മൂലം ആത്മഹത്യ ചെയ്തു. ജയ്‌പൂരിലെ ഗവൺമെന്റ് പ്രൈമറി സ്കൂൾ അധ്യാകൻ മുകേഷ് ജാൻഗിഡാണ് ജീവനൊടുക്കിയത്. ആത്മഹത്യാക്കുറിപ്പെഴുതിവച്ച് ട്രെയിനിന് മുന്നിൽ ചാടി മരിക്കുകയായിരുന്നു മുകേഷ്.
എസ്‌ഐആർ ജോലികൾ കാരണം താൻ സമ്മർദ്ദത്തിലാണെന്നും സൂപ്പർവൈസർ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും സസ്‌പെൻഷൻ ഭീഷണി ഉണ്ടെന്നും ആത്മഹത്യ കുറിപ്പിൽ പറയുന്നു. എസ്‌ഐആറുമായി ബന്ധപ്പെട്ട് മുകേഷ് ജാൻഗിഡ് കടുത്ത സമ്മർദത്തിലായിരുന്നുവെന്ന് കുടുംബവും ആരോപിച്ചു.
എസ്‌ഐആറിന്റെ സമ്മർദത്തെ തുടർന്ന് കണ്ണൂർ ഏറ്റുകുടുക്കയിൽ ബിഎൽഒയായ അനീഷ് ജോർജ് ആത്‌മഹത്യ ചെയ്‌തതിന് പിന്നാലെയാണ് ഈ വാര്‍ത്ത പുറത്തുവരുന്നത്.

