രാജ്യത്താകെ വിവാദമുയർത്തിയ എസ്‌ഐആറിൽ കേരളത്തിൽനിന്ന് എത്രപേർ വോട്ടർപട്ടികയിൽനിന്ന് പുറത്താകുമെന്ന് ഇന്നറിയാം. കരട് വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. അന്തിമപ്പട്ടിക ഫെബ്രുവരി 21‑ന് പ്രസിദ്ധീകരിക്കും. കരട് പട്ടിക പ്രസിദ്ധീകരിക്കുന്നതോടെ, സംസ്ഥാനത്ത് എസ്‌ഐആറിന്റെ ഒന്നാംഘട്ടം അവസാനിക്കും. എന്യൂമറേഷൻ ഫോറം പൂരിപ്പിച്ച് നൽകാനാവാത്തവർക്ക് ഡിസംബർ 23 മുതൽ ജനുവരി 22 വരെ ഫോറം ആറിൽ പേരുചേർക്കാൻ അപേക്ഷിക്കാം. ഡിക്ലറേഷനും നൽകണം.മരിച്ചവർ‑6,49,885(2.33%),കണ്ടെത്താൻ സാധിക്കാത്തവർ‑6,45,548(2.32%),സ്ഥിരമായി താമസം മാറിയവർ‑8,16,221(2.93%),ഒന്നിൽക്കൂടുതൽ പട്ടികയിലുള്ളവർ‑1,36,029(0.49%),മറ്റുള്ളവർ(എന്യൂമറേഷൻഫോറം തിരികെ നൽകാൻ വിസമ്മതിച്ചവർ)-1,60,830(0.58%), ആകെ-24,08,503(8.65%)എന്നിങ്ങനെയാണ് കണക്കുകള്‍.
എസ്‌ഐആർ: കേരളത്തിൽ എത്രപേർ പുറത്താകുമെന്ന് ഇന്നറിയാം

