Site iconSite icon Janayugom Online

എസ്ഐആര്‍ അഞ്ച് സംസ്ഥാനങ്ങളിലെ കരട് വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലെ കരട് എസ്ഐആര്‍ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, ഗോവ, പുതുച്ചേരി, ലക്ഷദ്വീപ് എന്നീവിടങ്ങളിലെ കരട് പട്ടികയാണ് പുറത്തിറക്കുകയെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.
സംസ്ഥാനങ്ങളിലെ ചീഫ് ഇലക്ടറല്‍ ഓഫിസര്‍മാരും (സിഇഒ) ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറും (ഡിഇഒ) കരട് പട്ടികയുടെ കോപ്പി അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൈമാറും. പട്ടിക തെരഞ്ഞെടുപ്പ് കമ്മിഷന്‍ വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും. കണ്ടെത്താന്‍ സാധിക്കാത്തവര്‍, സ്ഥലം മാറിപ്പോയവര്‍, മരിച്ചവര്‍, ഇരട്ട വോട്ടര്‍ പട്ടികയിലുള്ളവര്‍ തുടങ്ങിയവരുടെ വിവരങ്ങളും വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു. 

Exit mobile version