സഹോദരിയുടെ മകന്‍ വയോധികനെ അടിച്ചു കൊന്നു. തിരുവനന്തപുരം മണ്ണന്തലയിലാണ് ക്രൂര കൊലപാതകം. പുത്തന്‍വീട്ടില്‍ സുധാകരന്‍ (80) ആണ് കൊല്ലപ്പെട്ടത്. സഹോദരിയുടെ മകന്‍ രാജേഷാണ് സുധാകരനെ അടിച്ചുകൊന്നത്. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു കൊലപാതകം. ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ച് കൊലപ്പെടുത്തിയെന്നാണ് നിഗമനം. രാജേഷിനെ മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇയാള്‍ മുന്‍പ് നിരവധി കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിച്ച ആളാണ്.മദ്യലഹരിയിലായിരുന്ന രാജേഷും സുധാകരനുമായി വാക്കുതര്‍ക്കമുണ്ടാവുകയും ഇത് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. കൊല്ലപ്പെട്ട സുധാകരന്റെ സഹോദരി വിനോദിനി അഞ്ചുദിവസം മുന്‍പ് മരിച്ചിരുന്നു. ഇതിന്റെ മരണാനന്തര ചടങ്ങുകള്‍ ഇന്നലെയായിരുന്നു നടന്നത്.
