Site iconSite icon Janayugom Online

തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടില്‍ എസ്ഐടി പരിശോധന

ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിലായ തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടില്‍ എസ്ഐടി പരിശോധന. ചെങ്ങനൂരിലെ വീട്ടിലാണ് പരിശോധന. ഡിവൈഎസ്പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. തന്ത്രി കണ്ഠര് രാജീവരരുടെ മരുമകളെ വീട്ടിലേക്ക് ഉദ്യോഗസ്ഥര്ഡ കടത്തിവിട്ടില്ല. അഭിഭാഷകയായ മരുമകളെ വീടിന് മുന്നിൽ നിന്നും പൊലീസ് മടക്കി അയയ്ക്കുകയായിരുന്നു. ആരെയും കടത്തിവിടരുതെന്ന എസ്ഐടിയുടെ നിർദ്ദേശപ്രകാരമാണ് നടപടിയെന്നാണ് പൊലീസിന്റെ വിശദീകരണം. വീട്ടിലുണ്ടായിരുന്ന അകന്ന ബന്ധുക്കളെയും എസ്ഐടി പുറത്താക്കി. സ്വര്‍ണ കൊള്ള കേസില്‍ 13-ാം പ്രതിയാണ് തന്ത്രി. 

Exit mobile version