Site icon Janayugom Online

92 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 107 കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും 14ന്

സംസ്ഥാനത്തെ 92 സ്‌കൂൾ കെട്ടിടങ്ങളുടെയും 48 ഹയർസെക്കൻഡറി ലാബുകളുടെയും മൂന്ന് ഹയർ സെക്കൻഡറി ലൈബ്രറികളുടെയും ഉദ്ഘാടനവും 107 സ്‌കൂൾ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും 14 ന് വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കും. ധനമന്ത്രി കെ എൻ ബാലഗോപാൽ മുഖ്യാതിഥിയാകും. കിഫ്ബി, നബാർഡ്, പ്ലാന്‍ ഫണ്ട്, മറ്റു ഫണ്ടുകൾ എന്നിവ പ്രയോജനപ്പെടുത്തിയാണ് കെട്ടിടങ്ങൾ നിർമിച്ചതെന്ന് മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ആകെ 250 കേന്ദ്രങ്ങളിലാണ് ഉദ്ഘാടന ചടങ്ങുകള്‍ നടക്കുന്നത്. കിഫ്ബിയുടെ അഞ്ച് കോടി രൂപ ധനസഹായത്തോടെയുള്ള 11 സ്‌കൂൾ കെട്ടിടങ്ങളും മൂന്നു കോടി ധനസഹായത്തോടെയുള്ള 23 സ്‌കൂൾ കെട്ടിടങ്ങളും പ്‌ളാൻഫണ്ടും മറ്റു ഫണ്ടുകളും ഉപയോഗിച്ചുള്ള 58 സ്‌കൂൾ കെട്ടിടങ്ങളും ഉൾപ്പെടും. മന്ത്രിമാരായ കെ രാജൻ, റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ആന്റണിരാജു, ജി ആർ അനിൽ, ഡോ. ആർ ബിന്ദു, എം വി ഗോവിന്ദൻ , പി എ മുഹമ്മദ് റിയാസ്, കെ രാധാകൃഷ്ണൻ, പി രാജീവ്, സജി ചെറിയാൻ, വി എൻ വാസവൻ, വീണാ ജോർജ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, എംഎൽ എമാർ എന്നിവർ ചടങ്ങിൽ സംബന്ധിക്കും.

Eng­lish sum­ma­ry; sivankut­ty statement

You may also like this video;

Exit mobile version