അന്താരാഷ്ട്ര പുസ്തകമേളയിൽ കഥാസമാഹാരങ്ങളും കവിതാ സമാഹാരങ്ങളുമായി ഒരേ പ്രദേശത്തുകാരായ മൂന്ന് എഴുത്തുകാരുടെ ആറു പുസ്തകങ്ങൾ ഒരേ വേദിയിൽ പ്രകാശനം ചെയ്തു.കണ്ണൂരിലെ വളപട്ടണത്തുകാരായ അസ്ഗറലി ആലൂലിന്റെ ഗുൽറോസ്,ഷബീന നജീബിന്റെ വ്യൂ വൺസ്,മകളേ നിനക്കായ്,പെണ്ണവൾ, എന്നീ പുസ്തകങ്ങളും തൊട്ടടുത്ത പ്രദേശമായ ഇരിണാവിലെ ഫൗസിയ മമ്മുവിന്റെ മീസാൻ കല്ലിനോട് കഥ പറയുമ്പോൾ,ഞാനെന്ന നോവ് എന്നീ പുസ്തകങ്ങളാണ് ഒരേ വേദിയിൽ മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ കെ.എം.അബ്ബാസ് പ്രകാശനം ചെയ്തത്.വി.എൻ.ശജാസ്, ടി.പി.നൗഷാദ്,സജീർ അബ്ദുൽ മജീദ് ‚സുമിയ സലീം,ഫായിസ മമ്മു,ഡോ.മുബശ്ശിറ ഷമീം എന്നിവരാണ് ഏറ്റു വാങ്ങി. എഴുത്തുകാരനും പ്രഭാഷകനുമായ ബഷീർ തിക്കോടി ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു. ഹരിതം ബുക്‌സ് എഡിറ്റർ പ്രതാപൻ തായാട്ട്, ജാസ്മിൻ അമ്പലത്തിനകത്ത്,കെ.എൽ.പി.ഹാരിസ് എന്നിവർ സംസാരിച്ചു. ആയിഷ മിൻസ ഷമീം അവതാരകയായി.
ഒരേ പ്രദേശത്തുകാരുടെ ആറു പുസ്തങ്ങൾ ഒരേ വേദിയിൽ പ്രകാശനം ചെയ്തു
