Site iconSite icon Janayugom Online

മോഡി പ്രധാനമന്ത്രിയായതിന് ശേഷം ആറുലക്ഷം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു

നരേന്ദ്ര മോഡി പ്രധാനമന്ത്രിയായതിന് ശേഷം 2017 മുതല്‍ ആറുലക്ഷം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു. നാല് വര്‍ഷത്തെ കണക്കുകളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാര്‍ലമെന്റിനെ അറിയിച്ചത്. ഈ വര്‍ഷം സെപ്തംബര്‍ 31 വരെ മാത്രം 1.1 ലക്ഷം പേര്‍ പൗരത്വം ഉപേക്ഷിച്ചിട്ടുണ്ട്.

2017ല്‍ 1,33,049 പേരും 2018ല്‍ 1,34,561 പേരും ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു. 2019ല്‍ 1,44,017 പേരും 2020ല്‍ 85,248 പേരും പൗരത്വം ഉപേക്ഷിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 4,117 പേര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്‌സഭയെ അറിയിച്ചു.

eng­lish sum­ma­ry; Six lakh peo­ple have renounced their Indi­an citizenship

you may also like this video;

Exit mobile version