തൊഴിലാളികളോട് കാണിക്കുന്ന കടുത്ത അവഗണനയിൽ പ്രതിഷേധിച്ച് ഡൽഹിയിലുടനീളം ആറ് ലക്ഷത്തിലധികം തൊഴിലാളികൾ ഇന്ന് നടക്കുന്ന ഏകദിന പണിമുടക്കിൽ പങ്കെടുക്കുമെന്ന് കേന്ദ്രട്രേഡ് യൂണിയനുകളുടെ ഡൽഹി യൂണിറ്റുകൾ അറിയിച്ചു.പണിമുടക്കിൽ പങ്കെടുക്കാനും കൂട്ടായ വിലപേശലിലൂടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള പോരാട്ടം ശക്തമാക്കാനും നേതാക്കൾ തൊഴിലാളികളെ ആഹ്വാനം ചെയ്തു.
എഐടിയുസി, സിഐടിയു, എഐസിസിടിയു, എച്ച്എംഎസ്, ഐഎൻടിയുസി, എഐയുടിയുസി, ടിയുസിസി, എൽപിഎഫ്, എസ്ഇഡബ്ല്യുഎ, യുടിയുസി, എംഇസി, ഐസിടിയു സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.
ഡൽഹിയിലെ തൊഴിലാളികളുടെ സംഖ്യ 60 ലക്ഷം കവിയുമെന്നും അവരിൽ മിക്കവരും അസംഘടിത മേഖലയിലാണ് ജോലി ചെയ്യുന്നതെന്നും ഫാക്ടറി യൂണിറ്റുകളിൽ ഭൂരിഭാഗവും അസംഘടിത മേഖലയിലാണെന്നും എഐടിയുസി നേതാവ് മുകേഷ് സിങ് പറഞ്ഞു.
english summary;Six lakh workers will go on strike today
you may also like this video;