Site iconSite icon Janayugom Online

ഒമാനില്‍ കുടുബത്തിലെ ആറ് പേർ മരിച്ച നിലയിൽ; വിഷവാതകം ശ്വസിച്ചതാകാം മരണകാരണമെന്ന് പൊലീസ്

ഒമാനില്‍ ഒരു കുടുംബത്തിലെ ആറ് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആമിറാത്ത് വിലായത്തില്‍ അൽ അത്കിയ പ്രദേശത്ത് താമസിച്ചിരുന്ന ഭര്‍ത്താവും ഭാര്യയും നാല് കുട്ടികളുമാണ് മരിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. വിഷവാതകം ശ്വസിച്ചാകാം മരണം സംഭിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്നും കൃത്യമായ കാരണം കണ്ടെത്താൻ അന്വേഷണം തുടരുകയാണ് എന്നും പൊലീസ് പ്രസ്താവനയിൽ അറിയിച്ചു.

റൂമിൽ ഉപയോഗിച്ചിരുന്ന ഹീറ്ററിന്റെ കാലപ്പഴക്കമോ അല്ലെങ്കിൽ കൃത്യസമയത്ത് അറ്റകുറ്റപ്പണികൾ ചെയ്യാത്തതോ കാരണം കാർബൺ മോണോക്സൈഡ് പുറത്ത് വന്നിരിക്കാമെന്ന് അറിയിച്ചു. നിറമോ മണമില്ലാത്തതുമായ വാതകമായ കാർബൺ മോണോക്സൈഡ് ശ്വസിച്ചാൽ മിനിറ്റുകൾക്കുള്ളിൽ മരണത്തിന് കാരണമാകും. അത് കൊണ്ട് ഗ്യാസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണങ്ങൾ കൃത്യമായി നീരീക്ഷിക്കണമെന്നും അറ്റകുറ്റപണികൾ കൃത്യസമയത്ത് നടത്തണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

Exit mobile version