Site icon Janayugom Online

കൊല്ലത്ത് തെരുവ് നായ ആക്രമണം; ആറ് പേർക്ക് പരിക്ക്

കൊല്ലം ചിതറയിൽ തെരുവ് നായയുടെ ആക്രമണത്തില്‍ ആറ് പേർക്ക് പരിക്ക്. ഇന്നലെ രാത്രിയായിരുന്നു സംഭവം. സിന്ധു,ഫിദ ഫാത്തിമ, ശിഹാബുദ്ദീൻ എന്നിവരെ വൈകീട്ടും രാഘവൻ, ബിനു, ഫ്രാൻസിസി എന്നിവര്‍ക്കാണ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ഇവരെ കടയ്ക്കൽ താലുക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇവരെ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിട്ടയച്ചുവെന്നാണ് ലഭിക്കുന്ന വിവരം. പ്രദേശത്ത് അലഞ്ഞുതിരിഞ്ഞ് നടക്കുന്ന നായയാണ് ഇവരെ കടിച്ചതെന്നാണ് നാട്ടുകാർ പറയുന്നു. കടയ്ക്കൽ, ചിതറ ഭാഗങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാർ പറയുന്നത്.

Eng­lish Sum­ma­ry: Six peo­ple were injured after being bit­ten by a stray dog in Kollam
You may also like this video

Exit mobile version