Site iconSite icon Janayugom Online

കുത്തിവെപ്പെടുത്ത ആറു വയസുകാരന്‍ മരിച്ചു: വ്യാജ വനിതാ ഡോക്ടര്‍ അറസ്റ്റില്‍

പനിക്ക് കുത്തിവെപ്പെടുത്ത ആറു വയസുകാരന്‍ മരിച്ചു. തമിഴ്‌നാട്ടിലെ വിരുദുനഗര്‍ ജില്ലയിലാണ് ദാരുണ സംഭവം. രാജപാളയം സ്വദേശി മഹേശ്വരന്റെ മകന്‍ കവി ദേവനാഥനാണ് മരിച്ചത്.  സംഭവത്തില്‍ സ്വകാര്യ ക്ലിനിക്കിലെ വനിതാ ഡോക്ടറായ കാതറിനെ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ വ്യാജ ഡോക്ടറാണെന്ന് കണ്ടെത്തുകയായിരുന്നു.

നവംബര്‍ നാലിനാണ് ദേവനാഥന് കുത്തിവെപ്പ് എടുത്തത്. വീട്ടിലെത്തിയതിന് പിന്നാലെ കുട്ടിക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയും തുടര്‍ന്ന് മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ വീണ്ടും കുട്ടിയുടെ നില വഷളായതോടെ  രാജപാളയം സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തുടര്‍ന്ന് കുട്ടിയുടെ പിതാവ് മഹേശ്വരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡോക്ടര്‍ക്കെതിരെ കേസെടുത്തത്. വ്യാജ ഡോക്ടറായ കാതറിന്‍ കുത്തിവെപ്പ് നല്‍കിയ ഭാഗത്തുണ്ടായ അണുബാധയാണ് കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമാകാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.
Eng­lish Sum­ma­ry: Six-year-old boy died after being inject­ed: Fake female doc­tor arrested
You may also like this video
Exit mobile version