Site icon Janayugom Online

ആറ് വര്‍ഷങ്ങള്‍ക്കു ശേഷം ഐസിസി ടി20 റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാം നമ്പറില്‍

ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ ഐസിസി ടി20 റാങ്കിങ്ങില്‍ തലപ്പത്ത്. വെസ്റ്റിന്‍ഡീസിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര തൂത്തുവാരിയതിന് പിന്നാലെയാണ് ഇന്ത്യ റാങ്കിങ്ങില്‍ കുതിച്ചത്. ഇംഗ്ലണ്ടിനെ പിന്തള്ളിയാണ് ഇന്ത്യ റാങ്കിങ്ങിൽ ഒന്നാമതെത്തിയത്. ഇതിനു മുൻപ് 2016 ഫെബ്രുവരിയിലാണ് ഇന്ത്യ ഐസിസി റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയത്. 

ധോണിക്ക് ശേഷമെത്തിയ വിരാട് കോലിക്ക് സാധിക്കാത്ത കാര്യമാണ് ഇപ്പോള്‍ രോഹിത് ശര്‍മയുടെ നായകത്വത്തിന് കീഴില്‍ ഇന്ത്യ നേടിയെടുത്തത്. ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പര 24ന് ആരംഭിക്കുകയാണ്. മൂന്ന് മത്സരങ്ങളാണ് ഈ പരമ്പരയിലുള്ളത്. ഈ പരമ്പരയിലും വൈറ്റ് വാഷ് നേടാനായാല്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനം ഊട്ടി ഉറപ്പിക്കാനാവും.

രോഹിത് ശര്‍മയെന്ന നായകന് കീഴില്‍ ഇന്ത്യക്ക് പ്രതീക്ഷകളേറെയാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന, ടി20 പരമ്പരയില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഇ­ന്ത്യ പരമ്പര തൂ­ത്തുവാരിയത്. വെസ്റ്റിന്‍ഡീസിനെതിരായ ടി20 പ­രമ്പര നേട്ടം ഇന്ത്യക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നതാണ്. രണ്ട് ത­വണ ടി20 ലോകകപ്പ് കിരീടം നേ­ടിയ വെസ്റ്റിന്‍ഡീസ് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യയിലേക്കെത്തിയത്. എന്നാല്‍ കളിച്ച ആറ് മത്സരത്തിലും ടീം തോറ്റത് വലിയ നാണക്കേടായിരിക്കുകയാണ്. മൂന്നാം ടി20യില്‍ ഇന്ത്യ ജയിച്ചത് പല സൂപ്പര്‍ താരങ്ങളുടെയും അഭാവത്തിലാണ്. വിരാട് കോലി, റിഷഭ് പന്ത് എന്നിവരൊന്നും ഇന്ത്യന്‍ ടീമിലില്ലായിരുന്നു. 

Eng­lish Summary:Six years lat­er, India is num­ber one in icc t20 cricket
You may also like this video

Exit mobile version