Site icon Janayugom Online

യുദ്ധം ആറാം ദിവസം: ഉക്രെയ്ന് ആയുധങ്ങള്‍ നല്‍കുമെന്ന് ഓസ്ട്രേലിയ

റഷ്യ- ഉക്രെയ്ന്‍ യുദ്ധം ആറാം ദിവസത്തിലേക്ക് കടക്കുന്നു. റഷ്യന്‍ ആക്രമണങ്ങളില്‍ ഇതുവരെ 352 പേര്‍ കൊല്ലപ്പെട്ടതായി ഉക്രെയ്ന്‍ സ്ഥിരീകരിച്ചു. ഇതുവരെ അഞ്ച് ലക്ഷം പേര്‍ ഉക്രെയിനില്‍ നിന്ന് പലായനം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ യുക്രെയ്ന് ആയുധങ്ങള്‍ നല്‍കാന്‍ തയ്യാറായി ഓസ്ട്രേലിയ രംഗത്തുവന്നിട്ടുണ്ട്.

മിസൈലുകളും വെടിക്കോപ്പുകളും ഉൾപ്പെടെ പ്രതിരോധ ആയുധങ്ങൾക്കായി ഉക്രെയ്‌നിന് വേണ്ടി ഓസ്‌ട്രേലിയ 70 മില്യൺ ഓസ്‌ട്രേലിയൻ ഡോളർ (50 മില്യൺ ഡോളർ) നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ ചൊവ്വാഴ്ച പറഞ്ഞു.സൈനിക സാങ്കേതിക സഹായത്തിന് മാത്രമേ ഫണ്ട് നൽകൂ എന്ന നിലപാടില്‍ നിന്ന് ഓസ്ട്രേലിയ പിന്‍മാറിയതായി ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.

ഉക്രെയ്‌നിന്റെ സൈനികര്‍ക്കൊപ്പം ചേരാൻ ഓസ്‌ട്രേലിയൻ പൗരന്മാരോട് മോറിസൺ അഭ്യർത്ഥിച്ചു. ഭക്ഷണം, വൈദ്യസഹായം, വെള്ളം, വിദ്യാഭ്യാസം എന്നിവയിൽ സഹായിക്കുന്ന അന്താരാഷ്ട്ര സംഘടനകൾക്ക് ഓസ്‌ട്രേലിയ 35 മില്യൺ ഓസ്‌ട്രേലിയ മാനുഷിക പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry: Sixth day of war: Aus­tralia says it will sup­ply arms to Ukraine

You may like this video also

Exit mobile version