Site iconSite icon Janayugom Online

അറുപത് അടി നീളമുള്ള പാലം പൊളിച്ചു കടത്തിയ സംഭവം: എട്ടുപേര്‍ പൊലീസ് പിടിയില്‍

ബിഹാറില്‍ അറുപത് അടി നീളമുള്ള പാലം പൊളിച്ചു കടത്തിയ സംഭവത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കം എട്ടുപേരെ പൊലീസ് പിടികൂടി. മോഷണ സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയ ജല സേചന വകുപ്പിലെ സബ് ഡിവിഷണല്‍ ഓഫീസറടക്കം എട്ടു പേരെയാണ് ബിഹാര്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

പാലം പൊളിക്കാന്‍ ഉപയോഗിച്ച ജെസിബിയും പൊലീസ് പിടിച്ചെടുത്തു. 247 കിലോ ഭാരമുള്ള ഇരുമ്പു പാളികളും പാലത്തിന്റെ ഭാഗമായ മറ്റു സാമഗ്രികളും മോഷ്ടാക്കളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

ബിഹാറിലെ രോഹ്തസ് ജില്ലയില്‍ അരാഹ് കനാലിന് കുറുകെയുള്ള പാലമാണ് ജലസേചന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന എത്തിയ കള്ളന്‍മാര്‍ പൊളിച്ചുകടത്തിയത്.

ഗ്യാസ് കട്ടറുകളും ജെസിബിയുമൊക്കെ ഉപയോഗിച്ച് രണ്ടു ദിവസംകൊണ്ട് പാലം പൊളിച്ച് ആക്രി സാമഗ്രിയാക്കി മാറ്റിയ കള്ളന്‍മാര്‍ കടന്നുകളയുകയായിരുന്നു. പ്രാദേശിക ഉദ്യോഗസ്ഥരും നാട്ടുകാരുമെല്ലാം അബദ്ധവശാല്‍ കള്ളന്‍മാരെ സഹായിക്കുകയും ചെയ്തു. 1972ല്‍ പണിത ഇരുമ്പു പാലം കാലപ്പഴക്കത്തെ തുടര്‍ന്ന് ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു.

Eng­lish summary;Sixty feet long bridge demol­ished: Eight arrested

You may also like this video;

Exit mobile version