Site iconSite icon Janayugom Online

കുട്ടിക്കളിയല്ല സ്കേറ്റ്ബോര്‍ഡിങ്

olympicsolympics

ഒളിമ്പിക്സിലെ കുട്ടിത്താരങ്ങളായി വനിതാ സ്ട്രീറ്റ് സ്കേറ്റ്ബോര്‍ഡിങ് മത്സരവിജയികള്‍. 14 കാരിയായ ജപ്പാന്‍കാരി കൊക്കോ യോഷിസാവ, 15 കാരിയായ ജപ്പാന്റെ തന്നെ ലിസ് അകാമ, 16 കാരിയായ ബ്രസീലിയൻ താരം റെയ്സ ലീൽ എന്നിവര്‍ യഥാക്രമം സ്വര്‍ണം, വെള്ളി, വെങ്കല മെഡലുകള്‍ അണിഞ്ഞുനിന്നപ്പോള്‍ ഒളിമ്പിക് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പോഡിയങ്ങളിലൊന്നായി മാറി. 

ഒളിമ്പിക് ഗെയിംസിന്റെ ഭാവിയെ ഒന്നിലധികം വഴികളിൽ പ്രതിനിധീകരിക്കുന്നതായി വനിതാ സ്കേറ്റ്ബോർഡിങ് മത്സരങ്ങള്‍ മാറി. ഒളിമ്പിക്സില്‍ സ്കേറ്റ് ബോര്‍ഡിങ് ഉള്‍പ്പെടുത്തിയശേഷം ഇത് രണ്ടാമത്തെ വര്‍ഷമാണ് മത്സരങ്ങള്‍ നടക്കുന്നത്. ഒളിമ്പിക്സിന് വൈവിധ്യവും യുവത്വവും ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു സ്കേറ്റ് ബോര്‍ഡ‍ിങ് ഉള്‍പ്പെടുത്തിയത്. 1978 മുതൽ 1989 വരെ നോർവേയിൽ സ്കേറ്റ്ബോർഡിങ് ഒരു കുറ്റകൃത്യമായി കണക്കാക്കപ്പെട്ടിരുന്നു എന്നത് ഏറെ കൗതുകകരം കൂടിയാണ്. 

ടോക്യോയില്‍ സ്വര്‍ണം നേടിയ റെയ്സ ലീല്‍ ആണ് സ്കേറ്റ് ബോര്‍ഡിലെ ഏറ്റവും പ്രായംകുറഞ്ഞ സ്വര്‍ണ ജേതാവ്. ഒളിമ്പിക്‌സുകളിലും മറ്റ് അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പുകളിലും കൂടുതൽ സ്ത്രീകളെയും പെൺകുട്ടികളെയും കാണുന്നതിന് സ്കേറ്റ് ബോര്‍ഡിങ് വഴിയൊരുക്കിയെന്ന് ലീല്‍ മത്സരത്തിന് ശേഷം പറഞ്ഞു. ഈ ചരിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്നും ലീല്‍ പറയുന്നു. 

Eng­lish Sum­ma­ry: Skate­board­ing is not child’s play

You may also like this video

Exit mobile version