Site iconSite icon Janayugom Online

കോന്നിയില്‍ തലയോടും അസ്ഥികളും കണ്ടെത്തിയ സംഭവം ദുരൂഹതയേറുന്നു

ഗുരുനാഥന്‍മണ്ണ് ഫോറസ്റ്റേഷന്‍ പരിധിയിലെ വനത്തിനുള്ളില്‍ മഞ്ഞാറയില്‍ നിന്നും മനുഷ്യന്റേതെന്ന് കരുതുന്ന തലയോട്ടിയും അസ്ഥികഷ്ണങ്ങളും കണ്ടെത്തിയ സംഭവത്തില്‍ ദുരുഹത തുടരുന്നു. കണ്ടെത്തിയ അസ്ഥികള്‍ ആരുടേതെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസവും പൊലീസും വനപാലകരും ഫയര്‍ഫോഴ്സും ചേര്‍ന്ന് സ്ഥലത്ത് നടത്തിയ തിരച്ചിലും കൂടുതല്‍ അസ്ഥികള്‍ കണ്ടെത്തിയിരുന്നു.

കണ്ടെടുത്ത അസ്ഥികള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ പരിശോധന ഫലം പുറത്തുവന്നെങ്കില്‍ മാത്രമേ ദുരൂഹത നീങ്ങൂ. എന്നാല്‍ ഇതേ സമയം വനത്തിനുള്ളില്‍ കുന്തിരിക്കം ശേഖരിക്കാന്‍ പോയ ദമ്പതിളെ കാണാനില്ലെന്ന പരാതിയില്‍ കോന്നി പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. കണ്ടെത്തിയ അസ്ഥികള്‍ കാണാതായ ആദിവാസി ദമ്പതികളുടേതാണെന്ന സംശയവും വര്‍ധിക്കുന്നുണ്ട്.

Eng­lish Sum­ma­ry: Skele­ton found in Kon­ni is a mystery

You may like this video also

Exit mobile version