ഇടുക്കിയിലെ പൊന്മുടി ജലാശയത്തിൽ നിന്ന് അസ്ഥികൂടം കണ്ടെത്തി. ഏകദേശം രണ്ട് മാസം പഴക്കമുള്ള, ഒരു പുരുഷന്റേത് എന്ന് സംശയിക്കുന്ന അസ്ഥികൂടമാണ് ഇത്. പൊന്മുടിയിലെ കൊമ്പൊടിഞ്ഞാൽ ഭാഗത്ത് ജലാശയത്തിന്റെ കരയിൽ അസ്ഥികൂടം അടിഞ്ഞ നിലയിൽ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ജലാശയത്തിലെ വെള്ളം താഴ്ന്നപ്പോൾ ആണ് അസ്ഥികൂടം ദൃശ്യമായത്.
ഇടുക്കിയിൽ ജലാശയത്തിൽ നിന്ന് അസ്ഥികൂടം കണ്ടെത്തി; പുരുഷന്റേതെന്ന് സംശയം

