Site iconSite icon Janayugom Online

അതിശൈത്യത്തിൽ നേരിയ കുറവ്; ഡൽഹിയിൽ താപനില ഉയരുന്നു

താപനില വർധിച്ചതോടെ ഡൽഹിയിൽ കൊടുംതണുപ്പിന് നേരിയ കുറവ്. ഞായറാഴ്ച കുറഞ്ഞ താപനില 9.8 ഡിഗ്രി രേഖപ്പെടുത്തി. ഇന്ന് അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും ചെറിയ മഴ ലഭിക്കുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച വൈകിട്ടോടെ നഗരത്തിന്റെ വിവിധ ഇടങ്ങളിൽ മഴ ലഭിച്ചിരുന്നു.

അതേസമയം ഡൽഹിയിലെ വായുനിലവാരം വീണ്ടും ഗുരുതര അവസ്ഥയിൽ. വായു ഗുണനിലവാര സൂചിക 460 രേഖപ്പെടുത്തി. ഈ മാസം 20ന് ഡൽഹിയിൽ താപനില 4.6 ഡിഗ്രി വരെ രേഖപ്പെടുത്തിയിരുന്നു. ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും അതി ശൈത്യത്തിലേക്ക് എത്തിയിരുന്നു. രാജസ്ഥാനിൽ രേഖപ്പെടുത്തിയ കുറഞ്ഞ താപ നില 2.6 ഡിഗ്രിയായിരുന്നു. പഞ്ചാബിലും ഹരിയാനയിലും താപനില ഒരു ഡിഗ്രിയിലും താഴെയാണ് അന്ന് രേഖപ്പെടുത്തിയിരുന്നത്. അമൃത്സറിൽ രേഖപ്പെടുത്തിയ താപ നില മൈനസ് 0.5 ഡിഗ്രിയായിരുന്നു.

eng­lish sum­ma­ry; Slight decrease in freez­ing; Tem­per­a­tures are ris­ing in Delhi

you may also like this video;

Exit mobile version