Site iconSite icon Janayugom Online

കോട്ടയം ജില്ലയില്‍ നേരിയ ഭൂചലനം

മീനച്ചിൽ താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ ഭൂചലനം. ഇന്ന് ഉച്ചക്ക് 12.02 ഓടു കൂടിയാണ് സംഭവം. താലൂക്കിലെ ചില പ്രദേശങ്ങളിൽ ഭൂമിയുടെ അടിയിൽ നിന്നും മുഴക്കം കേട്ടതായി നാട്ടുകാർ വ്യക്തമാക്കി. കെ എസ് ഇ ബിയുടെ ഭൂകമ്പമാപിനിയിൽ 1.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു പാലായിൽ സംഭവിച്ചതെന്ന് പിന്നീട് അധികൃതർ വ്യക്തമാക്കി.

നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ വരും മണിക്കൂറിലും തുടർചലനങ്ങൾക്ക് സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്.പൂവരണി പ്രദേശത്തും, അരുണാപുരം, പന്ത്രണ്ടാം മൈൽ എന്നിവിടങ്ങളിലും പുലിയന്നൂർ വില്ലേജിലും ഭൂമികുലുക്കത്തിന് സമാനമായ മുഴക്കം അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറയുന്നു. തീക്കോയി, പനയക്കപ്പാലം, ഇടമറ്റം, ഭരണങ്ങാനം മേഖലകളിലും മുഴക്കം അനുഭവപ്പെട്ടു.

Eng­lish Sum­ma­ry : Slight earth­quake in kot­tayam district

You may also like this video :

YouTube video player
Exit mobile version