Site iconSite icon Janayugom Online

ഡല്‍ഹിയില്‍ നേരിയ ആശ്വാസം

രാജ്യതലസ്ഥാനത്ത് വായു മലിനീകരണത്തില്‍ നേരിയ ആശ്വാസം. ഇന്നലെ വായു ഗുണനിലവാര സൂചിക (എക്യുഐ) 309 രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം ഇത് 343 ആയിരുന്നു. നിലവില്‍ ഷാദിപൂര്‍ പ്രദേശത്താണ് മലിനീകരണ തോത് മോശമായി തുടരുന്നതെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് (സിപിസിബി) അറിയിച്ചു. 

മേഖലയില്‍ 377 ആണ് എക്യുഎ. വാസിര്‍പൂര്‍ 330, അശോക് വിഹാര്‍ 316, ആനന്ദ് വിഹാര്‍ 311, വിവേക് വിഹാര്‍ 318, ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (ഐജിഐ) 300 മാണ് സൂചിക. എന്നാല്‍ ഡല്‍ഹി ടെക്നോളജി സര്‍വകലാശാലയില്‍ (ഡിടിയു) ഏറ്റവും കുറഞ്ഞ സൂചിക 242 രേഖപ്പെടുത്തി. ലോധി റോഡ്, പുസ, ഒക്ല ഫെയ്സ് പ്രദേശങ്ങളിലും 300 നടുത്താണ് എക്യുഐ. 

അതേസമയം, കിഴക്കൻ കാറ്റ് മൂലം അടുത്ത ദിവസങ്ങളില്‍ വായു ഗുണനിലവാരം വീണ്ടും മോശമാകാനിടയുണ്ടെന്നും കടുത്ത വിഭാഗത്തില്‍ രേഖപ്പെടുത്തുമെന്ന് സ്കൈമെറ്റ് വെതര്‍ സര്‍വീസസ് വൈസ് പ്രസിഡന്റ് മഹേഷ് പലാവട്ട് പറഞ്ഞു. നിലവില്‍ ഡല്‍ഹിയിലെ 39 മോണിറ്ററിങ് സ്റ്റേഷനുകളിലും എക്യൂഐ സാധാരണ നിലയിലാണ്. കഴിഞ്ഞ ദിവസം 17 സ്റ്റേഷനുകളില്‍ കടുത്ത വിഭാഗത്തിലാണ് സൂചിക രേഖപ്പെടുത്തിയത്. 

Exit mobile version