Site iconSite icon Janayugom Online

എസ്‌എല്‍യു: പുതിയ നിര്‍ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍

വോട്ടിങ് മെഷിനുകളില്‍ ചിഹ്നങ്ങള്‍ ലോഡ് ചെയ്യുന്ന യൂണിറ്റ് (എസ്എല്‍യു) കൈകാര്യം ചെയ്യുന്നതില്‍ നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍. ചിഹ്നങ്ങള്‍ ലോഡ് ചെയ്ത ശേഷം എസ്എല്‍യു സീല്‍ ചെയ്യണമെന്നാണ് കമ്മിഷന്റെ നിര്‍ദേശം.
എസ്എല്‍യു കുറഞ്ഞത് 45 ദിവസമെങ്കിലും ഇവിഎമ്മിനൊപ്പം സ്റ്റോര്‍ റൂമില്‍ സൂക്ഷിക്കണമെന്നും കമ്മിഷന്‍ നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു. സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടി.

വിവിപാറ്റ്കള്‍ പരിശോധിക്കണമെന്ന് തെരഞ്ഞെടുപ്പില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളവര്‍ എഴുതി നല്‍കിയാല്‍ വോട്ടിങ് യന്ത്രം നിര്‍മ്മിച്ച കമ്പനിയുടെ എന്‍ജിനീയര്‍മാര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചു. ഏതെങ്കിലും ബൂത്തിലെ വോട്ടിങ് യന്ത്രം തിരിച്ചറിയാന്‍ സ്ഥാനാര്‍ത്ഥിയുടെ ക്രമ നമ്പര്‍ സീരിയല്‍ നമ്പറുമായി ഒത്തുനോക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Eng­lish Summary:SLU: Elec­tion Com­mis­sion with new recommendations
You may also like this video

Exit mobile version