Site iconSite icon Janayugom Online

ഫിലാഡൽഫിയയിൽ ചെറുവിമാനം അപകടത്തിൽപ്പെട്ടു; കെട്ടിടങ്ങളും വാഹനങ്ങളൂം കത്തി നശിച്ചു

യുഎസിലെ വടക്കുകിഴക്കൻ ഫിലാഡൽഫിയയിൽ ചെറുവിമാനം അപകടത്തിൽപ്പെട്ടു. വിമാനം അപകടത്തിൽപ്പെട്ടതിനെ തുടർന്ന്‌ സ്ഥലത്തെ കെട്ടിടങ്ങളും വാഹനങ്ങളും അഗ്‌നിക്കിരയായി. വെള്ളിയാഴ്‌ച വൈകുന്നേരമായിരുന്നു സംഭവം. ആളപായത്തെപ്പറ്റി ഇതുവരെ വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല.
2 പേരുമായി പറക്കുകയായിരുന്ന ചെറിയ വിമാനമാണു വടക്കുകിഴക്കൻ ഫിലാഡൽഫിയയിലെ ഷോപ്പിങ് സെന്ററിനു സമീപം തകർന്നുവീണത്. ആളപായത്തെപ്പറ്റി വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഫിലാഡൽഫിയ വിമാനത്താവളത്തിൽനിന്നു മിസോറിയിലെ സ്പ്രിങ്ഫീൽഡ്-ബ്രാൻസനിലേക്കു പോകുകയായിരുന്ന ലിയർജെറ്റ് 55 വിമാനമാണു പ്രാദേശിക സമയം വൈകിട്ട് ആറരയോടെ തകർന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നു ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. ഫിലാഡൽഫിയ മേയറുമായി സംസാരിച്ചതായും സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ടെന്നും പെൻസിൽവേനിയ ഗവർണർ ജോഷ് ഷാപ്രിയോ പറഞ്ഞു. രക്ഷാപ്രവർത്തനത്തിന് എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു.

Exit mobile version