കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ നിന്ന് പുക ഉയരുന്നു. അത്യാഹിത വിഭാഗത്തിൻറെ സമീപത്തുള്ള യു പി എസ് മുറിയില്‍ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ തുടർന്ന് നഗരത്തിലെ മുഴുവൻ ആംബുലൻസുകളും മെഡിക്കൽ കോളജിലേക്ക് എത്തിച്ചേർന്നു. പുതിയ രോഗികളെ മെഡിക്കൽ കോളജിലേക്ക് കൊണ്ടുവരരുതെന്ന് പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.
അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തിച്ചേര്‍ന്നിട്ടുണ്ട്. പുക പൂർണ്ണമായും നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. മൂന്ന് നിലകളില്‍ നിന്ന് രോഗികളെ പൂര്‍ണമായും ഒഴിപ്പിച്ചു. വൈദ്യുതി പുനസ്ഥാപിയ്ക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.

