Site icon Janayugom Online

ഉരുളൻ കല്ലുകള്‍ കൊണ്ട് സ്മൃതി ബിജു സൃഷ്ടിച്ചു യേശുദേവന്റെ മനോഹര ചിത്രം

yesu

ഈസ്റ്റർ ദിനത്തില്‍ യേശുദേവന്റെ വ്യത്യസ്ത രീതിയിലുള്ള വേറിട്ട ചിത്രം രൂപകല്പന ചെയ്ത് കുമ്പഴ വെട്ടൂർ പേഴും കാട്ടിൽ സ്മൃതി ബിജു. 60 കിലോ ഉരുളൻ കല്ലുകൾ ഉപയോഗിച്ചാണ് യേശുദേവന്റെ ചിത്രം വരച്ചത്. ഒരാഴ്ച്ച കൊണ്ടാണ് ചിത്രം പൂർത്തിയാക്കിയത്. കറുപ്പും വെളുപ്പും നിറത്തിലുള്ള 60 കിലോ കല്ലുകൾ ഉപയോഗിച്ച് 80 സ്ക്വയർ ഫീറ്റ് വലിപ്പമുള്ള ക്യാൻവാസിലാണ് ഇദ്ദേഹം ചിത്രം വരച്ചത്. കഴിഞ്ഞ വർഷം ദുഃഖവെള്ളിയാഴ്ച്ചയോടനുബന്ധിച്ച് പേപ്പർ കഷണങ്ങൾ ഉപയോഗിച്ച് യേശുദേവന്റെ ചിത്രം തീർത്തിരുന്നു. 

ചിത്രരചനയിൽ പുതുവഴികൾ തേടുന്ന കലാകാരനാണ് ഇദ്ദേഹം. ചിത്രരചന ഒരിക്കലും ക്യാൻവാസിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല എന്നും കൺമുന്നിൽ കാണുന്ന ഏതൊരു വസ്തുക്കൾ ഉപയോഗിച്ചും ഒരു കലാകാരന് ചിത്രരചന നടത്താൻ സാധിക്കും എന്ന് ഇദ്ദേഹം തെളിയിക്കുന്നു. പ്രകൃതിയിൽ നിന്നും ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് വ്യത്യസ്ത രീതിയിലുള്ള 1000 ചിത്രങ്ങൾ വരയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ ചിത്രവും വരച്ചത്. ഇതിനോടകം തന്നെ പച്ചക്കറി, പയർ വർഗങ്ങൾ, കാപ്പിപ്പൊടി, തേയില, പേപ്പർ കഷണങ്ങൾ, ഈർക്കിൽ, പൊട്ടുകൾ, റിബൺ, മുട്ടത്തോട്, മുത്തുകൾ തുടങ്ങിയ നിരവധി വസ്തുക്കൾ ഉപയോഗിച്ച് ധാരാളം ചിത്രങ്ങൾ സ്മൃതി ബിജു ഒരുക്കിയിട്ടുണ്ട്. കൂടാതെ ദേവാലയങ്ങളുടെ അകത്തളങ്ങൾ മനോഹരമാക്കി ശ്രദ്ധ നേടി. ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്സ്, ഏഷ്യാ ബുക്ക് ഓഫ് റെക്കോഡ്സ്, ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോഡ്സ്, വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോഡ്സ് തുടങ്ങിയ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Smri­ti Biju cre­at­ed a beau­ti­ful image of Lord Jesus with pebbles

You may also like this video

Exit mobile version