വനിതാ ഏകദിനത്തിൽ 5,000 റൺസ് തികയ്ക്കാൻ സ്മൃതി മന്ദാന എടുത്തത് വെറും 112 ഇന്നിംഗ്‌സുകള്‍ മാത്രമാണ്. ഞായറാഴ്ച വിശാഖപട്ടണത്ത് നടന്ന വനിതാ ലോകകപ്പ് 2025 മത്സരത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ 80 റൺസ് നേടിയാണ് മന്ദാന ഈ നേട്ടം സ്വന്തമാക്കിയത്. 112 ഇന്നിംഗ്‌സുകളിൽ നിന്ന് ഈ നേട്ടത്തിലെത്തിയ മന്ദാന, ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും വേഗതയേറിയ വനിതയായി മാരുകയും ചെയ്തു. മാത്രമല്ല, ഏറ്റവും വേഗതയേറിയ ഇന്ത്യൻ താരവുമാണ്. കിംഗ് കോലിയുടെ (114) മുൻ റെക്കോർഡാണ് അവർ തകർത്തത്. പുരുഷ, വനിതാ ക്രിക്കറ്റിലെ മൊത്തത്തിലുള്ള പട്ടികയിൽ സമൃതി മന്ദാന മുന്‍പന്തിയിലാണ്. ഒരു കലണ്ടർ വർഷം ഏകദിനങ്ങളിൽ 1000 റൺസ് തികയ്ക്കുന്ന ആദ്യ വനിതാ ബാറ്ററെന്ന റെക്കോർഡ് സ്വന്തമാക്കിയും സ്മൃതി മന്ദാന ഇവിടെ റെക്കോർഡ് സൃഷ്ടിച്ചിരിക്കുന്നത്. വനിതാ ഏകദിന ലോകകപ്പിലാണ് ലോക റെക്കോർഡ്. കൂടാതെ അവരുടെ വ്യക്തിഗത സ്കോർ 18ൽ എത്തി. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ ഓസ്ട്രേലിയക്കെതിരെ നല്ല തുടക്കത്തോടെ മുന്നേറിയ കാഴ്ചയാണ് കണ്ടത്.
ഓസ്ട്രേലിയക്കെതിരായ മത്സരത്തിനിറങ്ങുമ്പോൾ തന്നെ വനിതാ ഏകദിന ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ റൺസടിക്കുന്ന ബാറ്ററെന്ന റെക്കോർഡ് സ്മൃതിയുടെ പേരിലായിരുന്നു. ഈ വർഷം കളിച്ച 17 ഏകദിനങ്ങളിൽ നിന്ന് 982 റൺസാണ് സ്മൃതി നേടിയത്. ഓസ്ട്രേലിയക്കെതിരെ 18 റൺസ് കൂടി നേടിയതോടെ വനിതാ ഏകദിന ക്രിക്കറ്റിൽ 1000 റൺസ് തിയക്ക്കുന്ന ആദ്യ ബാറ്ററെന്ന റെക്കോർഡും സ്മൃതിയുടെ പേരിലായി. വനിതാ ഏകദിന ക്രിക്കറ്റിൽ 5000 റൺസ് എന്ന നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ്. ലോകത്തെ അഞ്ചാമത്തെ വനിതാ താരം എന്ന പദവിയുടെ ഇതിലൂടെ ലഭ്യമായി. ലോകകപ്പിന് തൊട്ടുമുമ്പുവരെ തകർപ്പൻ ഫോമിലോയിരുന്നു ഇടംകൈയൻ ബാറ്റർ കൂടിയായ മന്ദാന. വേഗത്തിൽ 5000 ക്ലബിലെത്തുന്ന താരവുമായി. 5568 പന്തുകൾ നേരിട്ടതിൽ നിന്നാണ് നേട്ടം. ഈ വർഷം കളിച്ച 18 മത്സരങ്ങളിൽ നാലു സെഞ്ചുറിയും മൂന്ന് അർധസെഞ്ചുറിയും നേടിയിരുന്നു.

