ദുബായില്‍ നിന്ന് വിദേശ പാഴ്സല്‍ വഴി സ്വര്‍ണം കടത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍.കൊച്ചിന്‍ ഫോറിന്‍ പോസ്റ്റ് ഓഫീസിലെ സൂപ്രണ്ട് അശുതോഷ് ആണ് അറസ്റ്റിലായത്. സ്വര്‍ണക്കടത്തു സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ( ഡിആര്‍ഐ) കണ്ടെത്തി.
വിദേശപാഴ്‌സല്‍ വഴി സംസ്ഥാനത്തേക്കുള്ള സ്വര്‍ണക്കടത്ത് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണെന്ന് ഡിആര്‍ഐയ്ക്ക് വിവരം ലഭിച്ചിരുന്നു.
ദുബായില്‍ നിന്ന് വിദേശപാഴ്‌സല്‍ വഴി കടത്താന്‍ ശ്രമിച്ച മൂന്നര കോടിയുടെ സ്വര്‍ണം അടുത്തിടെ പിടികൂടിയിരുന്നു. കോഴിക്കോട് സബ് പോസ്റ്റ് ഓഫീസില്‍ സ്വര്‍ണം അടങ്ങിയ പാഴ്‌സല്‍ കൈപ്പറ്റാനെത്തിയ സ്ത്രീ ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റിലായത്.
തേപ്പുപെട്ടി, പാത്രങ്ങള്‍ തുടങ്ങിയവയുടെ ഉള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കൊച്ചിയിലെ ഫോറിന്‍ പോസ്റ്റ് ഓഫീസിലെത്തിയ പാഴ്‌സല്‍ ഇവിടെ നിന്നും ക്ലിയറന്‍സ് നല്‍കിയ ശേഷം കോഴിക്കോട്ടേക്ക് അയക്കുകയായിരുന്നു.
English Summary:Smuggling of gold through foreign parcels; Customs officer arrested
You may also like this video