Site iconSite icon Janayugom Online

ഭൂട്ടാന്‍ വഴി ആഡംബര വാഹനക്കടത്ത്: ദുല്‍ഖര്‍ സല്‍മാന്റെയും പൃഥ്വിരാജിന്റെയും വീടുകളില്‍ കസ്റ്റംസ് പരിശോധന

ഭൂട്ടാന്‍ വഴി ആഡംബര വാഹനം കടത്തിയ സംഭവത്തിൽ നടൻമാരായ ദുല്‍ഖര്‍ സല്‍മാന്റെയും പൃഥ്വിരാജിന്റെ യും വീടുകളില്‍ കസ്റ്റംസ് പരിശോധന നടത്തുന്നു. ഭൂട്ടാനില്‍ റജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ ഇന്ത്യയിലെത്തിച്ച് നികുതി വെട്ടിച്ച് വില്‍ക്കുന്ന റാക്കറ്റിനെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ‘ഓപ്പറേഷന്‍ നുംകൂര്‍’ എന്ന പേരിലാണ് പരിശോധന. ദുല്‍ഖര്‍ സല്‍മാന്റെ കൊച്ചി പനമ്പിള്ളി നഗറിലെ വീട്ടിലും പൃഥ്വിരാജിന്റെ തേവരയിലെ വീട്ടിലും കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്സൈസ് സംഘം പരിശോധന നടത്തുകയാണ്. കേരളത്തില്‍ മുപ്പതിടങ്ങളില്‍ ഇത്തരത്തില്‍ പരിശോധന നടക്കുന്നുണ്ടെന്നാണ് വിവരം. ഇന്ന് രാജ്യവ്യാപകമായി നടക്കുന്ന പരിശോധനയുടെ ഭാഗമായാണ് നടന്മാരുടെ വീടുകളിൽ കസ്റ്റംസ് എത്തിയത്.

Exit mobile version