Site icon Janayugom Online

പടവലവും പരുതിയിലാക്കി അജിത്കുമാര്‍

ഒറ്റ മൂട് പടവല ചെടിയില്‍ നിന്നും 50 കിലോയിലധികം വിളവെടുത്ത്് വിരമിച്ച അദ്ധ്യാപകന്‍. നെടുങ്കണ്ടം ചോറ്റുപാറ. ബ്ലോക്ക് നമ്പര്‍ 512‑ല്‍ പി അജിത്കുമാര്‍(58) ആണ് പരീക്ഷണാര്‍ത്ഥം നട്ട ഒറ്റമൂട് പടവലത്തില്‍ നിന്നും രണ്ട് കിലോയിലധികം തൂക്കമുള്ള നാലര അടിയ്ക്ക് മുകളില്‍ നിളമുള്ള പടവലം ഉല്‍പ്പാദിപ്പിച്ചത്. 25 ഓളം പടവലമാണ് വിളവെടുപ്പിനായി ഒരുങ്ങി വരുന്നത്.

വിവിധ ഇനം പച്ചക്കറികള്‍ സ്വന്തം കൃഷിയിടത്തില്‍ നട്ടിട്ടുണ്ടെങ്കിലും കീടരോഗത്തിനെ തുടര്‍ന്ന് പടവല കൃഷിമാത്രം പരാജയപ്പെട്ടിരുന്നു. ജൈവകൃഷിയെ മാത്രം ആശ്രയിച്ച് കൃഷി ചെയ്തുവരുന്ന വ്യക്തയാണ് അജിത്കുമാര്‍.  അദ്ധ്യാപന ജോലിയില്‍ നിന്ന് വിരമിച്ചതോടെ കൃഷിയിലേയ്ക്ക് തിരിഞ്ഞു. കട്ടപ്പന ഫെസ്റ്റിന് സ്റ്റാളില്‍ നിന്നും വാങ്ങിയ  പടവലത്തിന്റെ വീത്ത് നടകുകയും പരിക്ഷണാര്‍ത്ഥം ഏലത്തിന് തളിക്കുന്ന മരുന്ന് തീര്‍ത്തും നേര്‍പ്പിച്ച് അടിച്ചതോടെയാണ് ചെടിയില്‍ പ്രകടമായ മാറ്റം കണ്ടുതുടങ്ങിയത്.

ഏലത്തിന് മരുന്ന് അടിച്ചതിന് ശേഷം സ്‌പ്രെയര്‍ കഴുകിയ വെള്ളം കൂടുതല്‍ നേര്‍പ്പിച്ച് പവര്‍ സ്‌പ്രെയര്‍ ഉപയോഗിച്ച് വെള്ളം വളരെ ശക്തിയായി പടവല ചെടിയില്‍ അടിച്ചതോടെയാണ് കീടങ്ങളുടെ ശല്യം പൂര്‍ണ്ണമായും മാറുകയും ചെയ്തു. പടവലം നടുന്ന കുഴിയില്‍ നേര്‍പ്പിച്ച ചാണകം, കഞ്ഞിവെള്ളം, ഭക്ഷണസാധനങ്ങളുടെ അവശിഷ്ടങ്ങള്‍, കേടായ പച്ചക്കറി അടക്കമുള്ള സര്‍വ്വ സാധനങ്ങളും ചേര്‍ത്ത് പുളുപ്പിച്ചെടുത്ത ലായനിയാണ് വളമായി ഉപയോഗിച്ച് വരുന്നത്. ഇതിനോടൊപ്പം ഒരു നുള്ള് ഡൈ അമോണിയം ഫോസ്‌ഫേറ്റ് എന്നിവയും ചേര്‍ക്കും. നെടുങ്കണ്ടം കോ-ഓപ്പറേറ്റീവ് കോളേജ് പ്രിന്‍പ്പിലായി സേവനം അനുഷ്ടിക്കുന്നു. പടവല കൃഷി വിജയച്ചതോടെ കൂടുതല്‍ പ്രദേശങ്ങളില്‍ കൃഷി നടത്തുവാനുള്ള ശ്രമത്തിലാണ് പി  അജിത്കുമാര്‍.

Eng­lish Sum­ma­ry: snake gourd farming
You may also like this video

Exit mobile version