കത്തെടുക്കുവാന്‍ പോസ്റ്റ് ബോക്‌സ് തുറന്നപ്പോള്‍ പാമ്പ്. നെടുങ്കണ്ടം മാവടി പോസ്‌റ്റോഫീസിലാണ് സംഭവം. ചൊവ്വാഴ്ച 11ന് ബ്ലോക്‌സ് ക്ലിയന്‍സിന്റെ ഭാഗമായി പോസ്റ്റ് വുമണ്‍ തുറന്ന് കൈയ്യിട്ടപ്പോഴാണ് വിഷമുള്ള ഇനത്തില്‍പെട്ട ഒരു പാമ്പിനെ കണ്ടത്. ഉടന്‍തന്നെ നാട്ടുകാരെ വിളിച്ച് വരുത്തുകയും പാമ്പിനെ കമ്പുകള്‍ ഉപയോഗിച്ച് പോസ്റ്റ് ബോക്‌സില്‍ നിന്നും പുറത്ത് ഇടുകയുമായിരുന്നു. എല്ലാ ദിവസവും പോസ്റ്റ് ബോക്‌സ് തുറക്കുമെങ്കിലും ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു അനുഭവം ഉണ്ടായത്. കനത്ത മഴ പെയ്യുന്നതും പോസ്‌റ്റോഫീസിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പ് കാടുപിടിച്ചതും പാമ്പ് കയറിവരുവാന്‍ ഇടയായതായി പോ്‌സ്റ്റുമാസ്റ്റര്‍ പറയുന്നു.
English Summary: snake in post box
You may like this video also
