Site iconSite icon Janayugom Online

ജപ്പാനില്‍ മഞ്ഞുവീഴ്ച: 30 മരണം

ജപ്പാന്റെ വടക്കന്‍ മേഖലയില്‍ കനത്ത മഞ്ഞുവീഴ്ച. കഴിഞ്ഞ രണ്ടാഴ്ചയായി തുടരുന്ന മഞ്ഞുവീഴ്ചയില്‍ 30 പേര്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ അമോറിയിലെ ചില ഭാഗങ്ങളില്‍ 4.5 മീറ്റർ (14 അടി) വരെ മഞ്ഞുവീഴ്ചയുണ്ടായി. അമോറി നഗരത്തിൽ 1.8 മീറ്റർ വരെ ഉയരത്തിലാണ് മഞ്ഞുമൂടികിടക്കുന്നത്. 

ഹോൺഷു ദ്വീപിന്റെ മധ്യ, വടക്കൻ പ്രദേശങ്ങളിൽ സാധാരണയുടെ ഇരട്ടിയിലധികം മഞ്ഞുവീഴ്ചയുണ്ടായി. പ്രാദേശിക അധികാരികളെ സഹായിക്കുന്നതിനായി സര്‍ക്കാര്‍ സെെന്യത്തെ വിന്യസിച്ചു. കൂടുതൽ മരണങ്ങൾ തടയാൻ നടപടികള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി സനേ തകായിച്ചി മന്ത്രിമാരോട് നിര്‍ദേശിച്ചു. സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. പൊതുഗതാഗത സേവനങ്ങളും നിര്‍ത്തിവച്ചിട്ടുണ്ട്. ട്രക്കുകളും യന്ത്രങ്ങളും വിന്യസിച്ചെങ്കിലും തുടര്‍ച്ചയായി മഞ്ഞുവീഴ്ചയുണ്ടാകുന്നതിനാല്‍ മഞ്ഞ് നീക്കം ചെയ്യുന്നതില്‍ പ്രതിസന്ധിയുണ്ട്. 

Exit mobile version