സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. പവന് 280 രൂപയാണ് കൂടിയത്. 63,840 രൂപയാണ് ഇന്നത്തെ സ്വർണവില. ഇന്നലെ 63,560 രൂപയായിരുന്നു. ഗ്രാമിന് 35 രൂപ കൂടി 7,980 രൂപയായി. ഇതുവരെയുള്ള ഏറ്റവും ഉയർന്ന വിലയിലാണ് ഇന്ന് സ്വർണവ്യാപാരം നടക്കുന്നത്. പണിക്കൂലിയടക്കം ഒരു പവന് 70000 രൂപയോടടുത്ത് നൽകേണ്ടി വരും. 24 കാരറ്റിന് 69,648ഉം 18 കാരറ്റിന് 52,232 രൂപയുമാണ് ഇപ്പോഴത്തെ വില. സ്വർണവില 64,000 കടക്കുമെന്നാണ് കരുതുന്നത്.
കുതിച്ചുയർന്ന് സ്വർണവില; പവന് 280 രൂപ കൂടി

