Site iconSite icon Janayugom Online

നിങ്ങള്‍ ആരുടെ കാല് വേണമെങ്കിലും നക്കിക്കോ.. അതിന് കേരളത്തെ കൂട്ടുപിടിക്കണ്ട: ഷൈജു ദാമോദരനെതിരെ രൂക്ഷ വിമര്‍ശനം

ഐഎസിഎല്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ യുക്രൈനിയൻ താരം ഇവാൻ കലിയൂഷ്നിയുടെ കാല്‍പാദത്തില്‍ ചുംബിച്ച കമന്റേറ്റര്‍ ഷൈജു ദാമോദരനെതിരെ രൂക്ഷ വിമര്‍ശനം. ഇത് കേരളത്തിന്റെ ഉമ്മയാണെന്ന് ഷൈജു പറഞ്ഞതാണ് വിമര്‍ശനത്തിന് കാരണം. 

കലിയൂഷ്നിയുമായുള്ള അഭിമുഖത്തിനിടെയായിരുന്നു സംഭവം. കാല്‍പാദം തന്റെ മടിയില്‍ വയ്ക്കാൻ ആവശ്യപ്പെട്ട ഷൈജു പാദത്തില്‍ ഉമ്മ വയ്ക്കുകയായിരുന്നു. കലിയൂഷ്നി നോ എന്ന് പറഞ്ഞ് പാദം പിന്‍വലിക്കാൻ ശ്രമിക്കുമ്പോള്‍ ഇത് കേരളത്തിന്റെ ഉമ്മയാണെന്നാണ് ഷൈജു പറയുന്നത്. ഷൈജു ദാമോദരന്റെ യൂടൂബ് ചാനലിലൂടെയാണ് വീഡിയോ ഇന്റര്‍വ്യൂ പുറത്തു വന്നത്.

പാദത്തില്‍ ഉമ്മ വയ്ക്കുന്നതും നക്കുന്നതുമൊക്കെ നിങ്ങളുടെ ഇഷ്ടമാണെന്നും എന്നാല്‍ അത് സ്വന്തം പേരില്‍ മതിയെന്നുമാണ് പലരുടെയും അഭിപ്രായം. ഫുട്ബോള്‍ ആരാധകരാണെങ്കിലും മലയാളികള്‍ എല്ലാവരും ഇത്തരത്തില്‍ കാലില്‍ ഉമ്മ വയ്ക്കാനൊന്നും തയ്യാറാകില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. 

Eng­lish Sum­mery: Social media crit­i­cism against shai­ju damodaran
You may also like this video

Exit mobile version