Site icon Janayugom Online

പ്രതിഷേധത്തിനിടെ ശ്രീലങ്കയില്‍ സമൂഹമാധ്യമങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി

ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയും പ്രക്ഷോഭങ്ങള്‍ക്കിടയിലും സമൂഹമാധ്യമങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി. ശനിയാഴ്ച രാത്രി ഇറക്കിയ സർക്കാർ ഉത്തരവിലാണ് രാജ്യത്ത് ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ്, യൂട്യൂബ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയതായി റിപ്പോര്‍ട്ട്.
പ്രസിഡന്‍റിന്‍റെ രാജി ആവശ്യപ്പെട്ടാണ് ജനങ്ങള്‍ തെരുവുകളില്‍ ഇറങ്ങിയത്. അതേസമയം തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാനാണ് നടപടിയെന്ന് സര്‍ക്കാര്‍ പറയുന്നു. രാജ്യത്ത് അടിയന്തരാവസ്ഥ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഒപ്പം കര്‍ഫ്യൂവും പ്രഖ്യാപിച്ചിരുന്നു. ശനിയാഴ്ച വൈകീട്ട് ആറു മുതൽ തിങ്കളാഴ്ച രാവിലെ ആറുവരെയാണ് കർഫ്യൂ.

Eng­lish Summary;Social media was also banned in Sri Lan­ka dur­ing the protests
You may also like this video

Exit mobile version