Site iconSite icon Janayugom Online

അനര്‍ഹമായി കൈപ്പറ്റിയ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ 18 ശതമാനം പിഴപ്പലിശ സഹിതം ഈടാക്കും

സര്‍ക്കാര്‍ ജീവനക്കാരുള്‍പ്പെടെയുള്ളവര്‍ അനര്‍ഹമായി കൈപ്പറ്റിയ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ തുക 18 ശതമാനം പിഴപ്പലിശ സഹിതം തിരികെ പിടിക്കും. ഇതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് ഗസറ്റഡ് ഉദ്യോഗസ്ഥര്‍ അടക്കം 1458 സര്‍ക്കാര്‍ ജീവനക്കാര്‍ അനര്‍ഹമായി സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. 

ഈ സാഹചര്യത്തിലാണ് ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് തുടര്‍നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
അനര്‍ഹരായ വ്യക്തികള്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ ലഭിക്കുന്നതിന് സഹായകരമായ രീതിയില്‍ അന്വേഷണവും പരിശോധനയും നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അച്ചടക്ക നടപടികള്‍ ആരംഭിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനും പഞ്ചായത്ത് ഡയറക്ടര്‍, നഗരകാര്യ ഡയറക്ടര്‍ എന്നിവരെ ചുമതലപ്പെടുത്തി.

Exit mobile version