Site iconSite icon Janayugom Online

ബിജെപിക്കെതിരേ സോഷ്യലിസ്ററ് പാര്‍ട്ടികള്‍ ഒന്നിക്കുന്നു

BJP flagBJP flag

അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ ബിജെപി ഉയര്‍ത്തുന്ന വര്‍ഗ്ഗീയതയെ നേരിടാനുള്ള ശക്തി കോണ്‍ഗ്രസിനില്ലെന്നു വ്യക്തമായിരിക്കുന്നു, പഞ്ചാബിലെ ആംആദ്മി പാര്‍ട്ടിയുടെ വിജയം രാജ്യത്ത് , ബിജെപി-കോണ്‍ഗ്രസ് വിരുദ്ധ മതേതരക്കൂട്ടുകെട്ടിന് പ്രസക്തിയേറിയിരിക്കുന്നു. 

ഇത്തരമൊരു സാഹര്യത്തില്‍ വിവിധ സംസ്ഥനങ്ങളിലെ പ്രാദേശിക പാര്‍ട്ടികള്‍ കരുത്താര്‍ജ്ജിക്കുന്നു. അതിന്‍റെ തുടര്‍ച്ചയായി ബിജെപി വിരുദ്ധ സഖ്യരൂപീകരണത്തിന് ആക്കം കൂട്ടി സോഷ്യലിസ്റ്റുകള്‍ ഒന്നിക്കുന്നു. മുന്‍ കേന്ദ്രമന്ത്രി ശരദ് യാദവ് നേതൃത്വം നല്‍കുന്ന എല്‍ജെഡി ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയില്‍ ലയിക്കാന്‍ തീരുമാനിച്ചു. ഡല്‍ഹിയില്‍ ശരദ് യാദവിന്റെ വസതിയില്‍ നടക്കുന്ന പരിപാടിയില്‍ ബിഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് പങ്കെടുക്കും.

ശരദ് യാദവിനെ ആര്‍ജെഡി വരുന്ന ജൂണില്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യുമെന്നാണ് വിവരം. പഴയ ജനതാദള്‍ നേതാക്കള്‍ വീണ്ടും ഒന്നിക്കണെന്നും സോഷ്യലിസ്റ്റുകളുടെ ഐക്യം ഇന്ത്യയ്ക്ക് ആവശ്യമാണ് എന്നും ശരദ് യാദവ് തന്നെ അഭിപ്രായപ്പെട്ടു.2018ല്‍ പ്രവര്‍ത്തനം സജീവമാക്കിയ ശേഷം ലോക്താന്ത്രിക് ജനതാദളിന് തിരഞ്ഞെടുപ്പുകളില്‍ കാര്യമായ മുന്നേറ്റമുണ്ടായിട്ടില്ല. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശരദ് യാദവ് മധേപുര മണ്ഡലത്തില്‍ ആര്‍ജെഡി ടിക്കറ്റില്‍ മല്‍സരിച്ചെങ്കിലും തോറ്റു. 2020ലെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശരദ് യാദവിന്റെ മകള്‍ സുഹാസിനി കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിച്ച് പരാജയപ്പെടുകയും ചെയ്തു. 

ജനതാദള്‍ തിളങ്ങി നിന്ന കാലത്ത് ഒറ്റക്കെട്ടായിരുന്നു ലാലു പ്രസാദ് യാദവും ശരദ് യാദവും നിതീഷ് കുമാറുമെല്ലാം. പിന്നീട് ലാലു പ്രസാദ് ആര്‍ജെഡി രൂപീകരിച്ചു. നിതീഷ് കുമാറും ശരദ് യാദവും ഒന്നിച്ചു നിന്നു. പിന്നീട് നിതീഷ് കുമാര്‍ ബിജെപിയുമായി സഖ്യം ചേര്‍ന്നപ്പോള്‍ ശരദ് യാദവ് തനിച്ചായി. എന്നാല്‍ 25 വര്‍ഷത്തിന് ശേഷം ലാലുവും ശരദ് യാദവും ഒന്നിക്കുകയാണിപ്പോള്‍. 

രണ്ടു പാര്‍ട്ടികളുടെ ലയനം മാത്രമല്ല ഇവിടെ സംഭവിക്കുന്നത്. രാജ്യത്ത് ശക്തമായ പ്രതിപക്ഷ നിര പടുത്തുയര്‍ത്തുകയാണ്. ഇതിന്റെ തുടക്കമാണിന്ന് സംഭവിക്കുന്നതെന്ന് ശരദ് യാദവ് പറയുന്നു. ജനാതാദള്‍ നേതാക്കള്‍ ഒന്നിക്കണം. സമാന മനസ്‌കരുമായി ഐക്യപ്പെടണം. ഈ കാരണങ്ങളാലാണ് ഞാന്‍ ആര്‍ജെഡിയുമായി ലയിക്കാന്‍ തീരുമാനിച്ചതെന്നും ശരദ് യാദവ് പറയുന്നുപിതാവിന്റെ സ്ഥാനത്താണ് ശരദ് യാദവിനെ ഞാന്‍ കാണുന്നതെന്ന് തേജസ്വി യാദവ് പറയുന്നു.

കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷിക്കപ്പെട്ട ലാലു പ്രസാദ് യാദവ് ജയിലിലാണ്. സോഷ്യലിസ്റ്റ് പ്രതീകമായ ശരദ് യാദവ് ഈ വേളയില്‍ ഞങ്ങള്‍ക്കൊപ്പമെത്തുന്നത് നേട്ടമാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അദ്ദേഹത്തിനുള്ള പരിചയ സമ്പത്ത് ആര്‍ജെഡിക്ക് ഗുണമാകുമെന്നും തേജസ്വി യാദവ് പ്രതികരിച്ചു.രൂപീകരിക്കപ്പെട്ട ശേഷം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിക്കാത്ത പാര്‍ട്ടിയാണ് എല്‍ജെഡി.

ശരദ് യാദവും മുന്‍ എംപി അലി അന്‍വറും ചേര്‍ന്ന് രൂപീകരിച്ച പാര്‍ട്ടിക്ക് ഇതുവരെ തിരഞ്ഞെടുപ്പില്‍ തിളങ്ങാനായിട്ടില്ല. ബിഹാറില്‍ നിരവധി നേതാക്കളും അണികളുമുണ്ടായിട്ടും പരാജയമായിരുന്നു ഫലം. ശരദ് യാദവ് ഏറെ കാലം പ്രതിനിധീകരിച്ച മണ്ഡലമാണ് മധേപുര. ഇവിടെ പോലും പിന്നീട് ജയിക്കാന്‍ ശരദ് യാദവിന് സാധിച്ചിട്ടില്ല. 2017ലാണ് നിതീഷ് കുമാര്‍ ബിജെപിക്കൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചത്. ഇതിനെ ശക്തമായി എതിര്‍ത്ത ശരദ് യാദവിനായിരുന്നു നഷ്ടം. രാജ്യസഭാ പദവി പാതിവഴിയില്‍ ഒഴിയേണ്ടി വന്നു. എന്നാല്‍ ആര്‍ജെഡിയുമായി ലയിക്കുമ്പോള്‍ ശരദ് യാദവിന് വീണ്ടും രാജ്യസഭയിലേക്ക് വഴി തെളിയുന്നു എന്നതാണ് മറ്റൊരു കാര്യം. 

ജൂണില്‍ ഒഴിവ് വരുന്ന സീറ്റില്‍ ആര്‍ജെഡി ശരദ് യാദവിനെ നിര്‍ദേശിച്ചേക്കും.1990ലെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് ജനതാദളില്‍ അസ്വാരസ്യം ശക്തമായത്. ഉള്‍പ്പോരിന് ശേഷം ലാലു മുഖ്യമന്ത്രി പദവിയിലേക്ക് നിര്‍ദേശിക്കപ്പെട്ടു. 1997ല്‍ ലാലു ആര്‍ജെഡിയുണ്ടാക്കി. ശരദ് യാദവ് ജെഡിയുവും. ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ സമതാ പാര്‍ട്ടി പിന്നീട് ജെഡിയുവില്‍ ലയിച്ചു. 

തോറ്റും തോല്‍പ്പിച്ചും ലാലുവും ശരദ് യാദവും പിന്നീട് കളം നിറഞ്ഞു. ഇപ്പോള്‍ ഇരുപാര്‍ട്ടികളും ഒന്നിക്കുകയാണ്. ഇതിലേക്ക് നിതീഷ് കുമാര്‍ കൂടി എത്തിയാല്‍ ബിഹാറില്‍ വലിയ ശക്തിയാകും. ബിജെപിക്ക് എതിരേ ശക്തമായ നിലപാട് സ്വീകരിക്കാനാണ് അവരുടെ ലക്ഷ്യവും. 

ബീഹാറില്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ നല്‍കിയതാണ് നിയമസഭാ ഭാരണം കൈവിട്ടു പോയതെന്ന് അന്ന് ആര്‍ജെഡി നേതാവ് തേജസ്വിയാദവ് വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസില്‍ നിന്നും വിജയിക്കുന്ന ജനപ്രതിനിധികള്‍ പാര്‍ട്ടി വിട്ട് ബിജെപിയിലേ‍ ചേക്കേറുന്നത് കോണ്‍ഗ്രസിനോട് ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടമാകുന്നതിനാലാണ് 

Eng­lish Summary:Socialist par­ties unite against BJP

You may also like this video:

Exit mobile version